ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ച് എംഎൽഎ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിനും, ഉല്ലാസത്തിനും ആവശ്യമായ മികച്ച സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടികളിൽ ക്രമീകരിക്കുന്നത്.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് അങ്കണവാടി ആൻ്റണി ജോൺ എംഎൽഎ നാടിന് സമർപ്പിച്ചു. മനോഹരമായ ഇരിപ്പിടങ്ങളും കൗതുകം പകരുന്ന ചുവർ ചിത്രങ്ങളും വിനോദോപാധികളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് നവീകരിച്ച കുപ്പശ്ശേരിമോളം അങ്കണവാടിയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിനും, ഉല്ലാസത്തിനും ആവശ്യമായ മികച്ച സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടികളിൽ ക്രമീകരിക്കുന്നതെന്നും, സ്വന്തം വീട്ടിലേതുപോലുള്ള അന്തരീക്ഷമാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, പ്രതിഭാ പുരസ്കാര വിതരണവും ഓണസദ്യയും ഒരുക്കിയിരുന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശോഭാ വിനയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹന അനസ്, ഷാഹിദാ ഷംസുദ്ദീൻ, ബീന ബാലചന്ദ്രൻ, സീന എൽദോസ്, അരുൺ സി ഗോവിന്ദ്, കെ കെ നാസർ, നാസർ വട്ടേക്കാടൻ, സിന്ധു പ്രവീൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ് പൊതുപ്രവർത്തകരായ സി ഇ നാസർ, കെ കെ ബഷീർ, പി എച്ച് ഷിയാസ്, പി എം ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 17, 2025 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ച് എംഎൽഎ