ആരോഗ്യരംഗത്ത് പൊൻതൂവൽ: ആർദ്രകേരളം പുരസ്കാരം നേടി രായമംഗലം ഗ്രാമപഞ്ചായത്ത്

Last Updated:

പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പുറമെ സമീപ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നിരവധി പേരാണ് പ്രതിദിനം രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നത്.

2023- 24  ആർദ്ര കേരളം പുരസ്കാരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി രായമംഗലം
2023- 24 ആർദ്ര കേരളം പുരസ്കാരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി രായമംഗലം
ആരോഗ്യ രംഗത്ത് രായമംഗലം ഗ്രാമപഞ്ചായത്തിന് ഒരു പൊൻതൂവൽ കൂടി. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2023- 24 വർഷത്തെ ആർദ്ര കേരളം പുരസ്കാരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനമാണ് ഇക്കുറി രായമംഗലത്തെ തേടിയെത്തിയത്. ആരോഗ്യ രംഗത്തെ വിവിധ പദ്ധതികൾക്കായി രണ്ട് കോടിയോളം രൂപയാണ് 2023 -24 വർഷത്തിൽ ഗ്രാമപഞ്ചായത്ത് നീക്കിവച്ചത്. ആരോഗ്യ പരിചരണം, കായകൽപ് സ്കോർ, ഹെൽത്ത് ഗ്രാൻ്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിൽ മികച്ച ഇടപെടലുകളാണ് നടത്തിവരുന്നത്.
പാലിയേറ്റീവ് രോഗികൾക്ക് സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ സഞ്ചരിക്കുന്ന ആശുപത്രി എന്ന നൂതന പദ്ധതിയും ഇവിടെ പ്രാവർത്തികമാക്കിയിട്ടുണ്ട്. പ്രതിവർഷം 20 ലക്ഷത്തിൽ പരം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഡയാലിസിസ് രോഗികൾക്കായി പ്രത്യേക ചികിത്സാ സഹായവും, എറിത്രോപോയറ്റിൻ ഇൻജെക്ഷനും, ഡയാലിസിസ് കിറ്റും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉറപ്പാക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പുറമെ സമീപ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നിരവധി പേരാണ് പ്രതിദിനം രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നത്.
മാതൃശിശു ആരോഗ്യ പരിപാലനം, പ്രതിരോധ കുത്തിവെപ്പ്, അതിഥി തൊഴിലാളി പരിചരണം, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തൽ, പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലിരോഗങ്ങളുടെ ബോധവൽക്കരണവും ചികിത്സയും തുടങ്ങിയ കാര്യങ്ങളിൽ മികച്ച പ്രവർത്തനമാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ പത്തുകോടി രൂപ പദ്ധതി തുക പ്രതീക്ഷിക്കുന്ന പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി മുന്നോട്ട് പോവുകയാണ് ഭരണസമിതി. പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും മാതൃകാപരമായാണ് നടന്നുവരുന്നത്.
advertisement
മുൻവർഷങ്ങളിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ( എൻ.ക്യു.എ.എസ്.), കായകല്പ്, സ്വരാജ് ട്രോഫി, തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആരോഗ്യരംഗത്തും തദ്ദേശ സ്വയംഭരണ രംഗത്തും പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. നേട്ടം കൈവരിക്കാൻ കഴിഞ്ഞത്
ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിവിധ വകുപ്പ് മേധാവികൾ, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണെന്ന് പ്രസിഡൻ്റ് എൻ പി അജയകുമാർ, സെക്രട്ടറി സി കെ സുധീഷ്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. അഖില ബീഗം എന്നിവർ ചേർന്ന് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആരോഗ്യരംഗത്ത് പൊൻതൂവൽ: ആർദ്രകേരളം പുരസ്കാരം നേടി രായമംഗലം ഗ്രാമപഞ്ചായത്ത്
Next Article
advertisement
കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം
കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം
  • കർണാടകയിലെ വിജയ്പുരയിലെ എസ്ബിഐ ശാഖയിൽ 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു.

  • കവർച്ചക്കാർ പട്ടാള യൂണിഫോം ധരിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി അലാറം അമർത്തുന്നത് തടഞ്ഞു.

  • കർണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായി കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി.

View All
advertisement