കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം
- Published by:Rajesh V
- news18-malayalam
Last Updated:
കവർച്ചക്കാർ പട്ടാള യൂണിഫോം ധരിച്ചിരുന്നുവെന്നും മാനേജരെയും കാഷ്യറെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി അലാറം ബട്ടൺ അമർത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
കർണാടകയിലെ വിജയ്പുര ജില്ലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയിൽ നാടൻ തോക്കുകളും ആയുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയ സംഘം വൻ കവർച്ച നടത്തി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 58 കിലോ സ്വർണവും 8 കോടി രൂപയും ബാങ്കിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്ച വൈകുന്നേരം ബാങ്കിൽ അതിക്രമിച്ചുകയറിയ കവർച്ചക്കാർ ജീവനക്കാരെ കെട്ടിയിട്ട ശേഷം കവർച്ച നടത്തി കടന്നുകളഞ്ഞു. ഇവർ ഉപയോഗിച്ച കാർ മഹാരാഷ്ട്രയിലെ പന്ധർപൂരിൽ നിന്ന് കണ്ടെത്തി.
കർണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. കവർച്ചക്കാർ പട്ടാള യൂണിഫോം ധരിച്ചിരുന്നുവെന്നും മാനേജരെയും കാഷ്യറെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി അലാറം ബട്ടൺ അമർത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
VIDEO | Vijayapura, Karnataka: A gang of masked men struck at State Bank of India branch looting cash and gold worth crores on Tuesday evening. Police have launched manhunt to nab the criminals.#Bankloot #KarnatakaNews
(Full video available on PTI Videos -… pic.twitter.com/51eq1Jen6Y
— Press Trust of India (@PTI_News) September 17, 2025
advertisement
കനറാ ബാങ്ക് കൊള്ള
ഇതിന് മുൻപും കർണാടകയിൽ ഒരു ബാങ്ക് കവർച്ച നടന്നിരുന്നു. ഈ അടുത്ത് എസ്ബിഐയിൽ കവർച്ച നടന്ന അതേ വിജയ്പുരയിൽ, 2025 ജൂണിൽ കനറാ ബാങ്കിന്റെ വിജയ്പുര ശാഖയിൽ നിന്ന് 59 കിലോ പണയ സ്വർണവും 5.2 ലക്ഷം രൂപയും കവർന്നിരുന്നു. കനറാ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, മാനഗുലി ഗ്രാമത്തിലെ കനറാ ബാങ്ക് മുൻ മാനേജർ വിജയ്കുമാർ മിരിയൽ ആയിരുന്നു കവർച്ചയുടെ സൂത്രധാരൻ. മുൻ ബാങ്ക് ജീവനക്കാരനും പിന്നീട് കരാറുകാരനും കാസിനോ ഓപ്പറേറ്ററുമായി മാറിയ ചന്ദ്രശേഖർ നെരല്ല, മിരിയലിന്റെ സഹായിയായിരുന്ന സുനിൽ മോക്ക എന്നിവരും അറസ്റ്റിലായിരുന്നു.
Location :
Vijayapura,Bangalore Rural,Karnataka
First Published :
September 17, 2025 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം