വനിതാ സംരംഭത്തിന് കൈത്താങ്ങ്: പള്ളുരുത്തിയിൽ കയാക്കിങ് സെൻ്റർ പ്രവർത്തനമാരംഭിച്ചു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
12 കയാക്കുകൾ, തുഴകൾ, ലൈഫ് ജാക്കറ്റ്, കയാക്ക് ജെട്ടി എന്നിവയാണ് സെൻ്ററിലുള്ളത്.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ വനിതകളുടെ നേതൃത്വത്തിൽ കയാക്കിങ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി ഉദ്ഘാടനം നിർവഹിച്ചു. വനിത ഗ്രൂപ്പുകൾക്ക് വ്യവസായം ആരംഭിക്കാൻ സഹായം നൽകുന്ന പദ്ധതിയുടെ ഭാഗമായി എ എം ശ്രീലക്ഷമി, കുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള കോസ്റ്റൽ ക്രൂയിസ് ഗ്രൂപ്പാണ് സെൻ്റർ ആരംഭിച്ചത്. 75% സബ്സിഡിയോടെ ലഭിച്ച ലോൺ ഉപയോഗിച്ചാണ് കയാക്കിങ് സെൻ്റർ ആരംഭിച്ചത്. ആറ് ലക്ഷം രൂപയുടെ പദ്ധതിയാണിത്. 12 കയാക്കുകൾ, തുഴകൾ, ലൈഫ് ജാക്കറ്റ്, കയാക്ക് ജെട്ടി എന്നിവയാണ് സെൻ്ററിലുള്ളത്.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെംസി ബിജു, ടി ആർ രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി പൗവ്വത്തിൽ, കെ കെ സെൽവരാജൻ, നിത സുനിൽ, സിന്ധു ജോഷി, ഷീബ ജേക്കബ്, ജോസ് വർക്കി, അഫ്‌സൽ നമ്പ്യാരത്ത്, മിനി അജയഘോഷ്, കെ.ടി. സത്യൻ, ടി.എസ്. സജിത് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 10, 2025 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
വനിതാ സംരംഭത്തിന് കൈത്താങ്ങ്: പള്ളുരുത്തിയിൽ കയാക്കിങ് സെൻ്റർ പ്രവർത്തനമാരംഭിച്ചു


