കൃഷിയുടെയും അറിവിൻ്റെയും ഉത്സവം: കൊല്ലം വളവുപച്ചയിൽ 'അഗ്രി ഫെസ്റ്റ് 2025'
Last Updated:
'അഗ്രി ഫെസ്റ്റ്-2025' ജുലൈ 16 മുതൽ 19 വരെ കൊല്ലം വളവുപച്ചയിൽ നടക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ നബാർഡിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും, കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായ സി. കേശവൻ ഗ്രന്ഥശാലയുമായി സഹകരിച്ച് നടത്തുന്ന 'അഗ്രി ഫെസ്റ്റ്-2025' 16 മുതൽ 19 വരെ വളവുപച്ചയിൽ നടക്കും. പതാക ഉയർത്തി ഫെസ്റ്റിന് തുടക്കം കുറിച്ചു. കേരള വെറ്റിനറി സർവ്വകലാശാലയുമായി നടത്തുന്ന അക്കാദമിക് സെമിനാർ മുൻ ക്യഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. 17 ന് രാവിലെ ഫെസ്റ്റ് ഉദ്ഘാടന സമ്മേളനവും, പുരസ്കാര സമർപ്പണവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മുഖ്യാതിഥിയായി എൻ കെ പ്രേമചന്ദ്രൻ എം.പി. പങ്കെടുത്തു. 11.30 ന് മ്യഗ സംരക്ഷണം സംരംഭ സാധ്യതകൾ എന്ന വിഷയത്തിൽ ടോക് ഷോയും 2.30 ന് വാവ സുരേഷ് നേതൃത്വം നൽകുന്ന സർപ്പപർവ്വം നടന്നു. വിവിധ ടീമുകൾ പങ്കെടുക്കുന്ന കൈകൊട്ടിക്കളി മത്സരം 6.30ന് നടക്കും.
ഫെസ്റ്റിൻ്റെ മൂന്നാം ദിനമായ 18 ന് രാവിലെ കർഷക അവാർഡ് സമർപ്പണം മുൻ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. അന്നേ ദിവസം കാർഷിക മ്യഗസംരക്ഷണ ക്വിസ്, പ്രദേശിക സിനിമ പ്രവർത്തകർക്കുള്ള ആദരവിൻ്റെ ഉദ്ഘാടനം പൊഫ്ര. അലിയാർ നിർവഹിക്കും .7.30 ന് കലാസന്ധ്യ. സമാപന ദിനമായ 19 ന് രാവിലെ തേൻ കർഷകസംഗമം എൻ.ആർ.ഇ.ജി. ചെയർമാൻ എസ്.നരാജേന്ദ്രൻ നിർവഹിക്കും. 2.30 ന് വനിത സംഗമം ഷാഹിദ കമാൽ നിർവഹിക്കും. വെകിട്ട് 5.30 ന് സേപാന സംഗീതം അമ്പലപ്പുഴ വിജയകുമാർ, ഐരക്കുഴി ശിവകുമാർ ഭാഗവതർ എന്നിവർ നയിക്കും. വൈകിട്ട് ആറിന് സമാപന സമ്മേളനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സാഹിതി തിരുവനന്തപുരം അവതരിപ്പിക്കുന്ന മുച്ചീട്ടു കളിക്കാരൻ്റെ മകൾ എന്ന നാടകത്തോടെ അഗ്രി ഫെസ്റ്റിന് കൊടിയിറങ്ങും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
July 17, 2025 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കൃഷിയുടെയും അറിവിൻ്റെയും ഉത്സവം: കൊല്ലം വളവുപച്ചയിൽ 'അഗ്രി ഫെസ്റ്റ് 2025'