advertisement

ദേശീയപാത നിർമ്മാണം വേഗത്തിലാക്കണം; പരീക്ഷാ ചൂടിലുളള കുട്ടികൾക്ക് കൗൺസിലിംഗ്; വികസന സമിതിയിൽ നിർണ്ണായക തീരുമാനങ്ങൾ

Last Updated:

യോഗത്തില്‍ ജലസ്രോതസുകള്‍ ശുചീകരിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

.
.
ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വേനല്‍ക്കാല മുന്നൊരുക്കങ്ങള്‍ കൃത്യമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. യോഗത്തില്‍ ജലസ്രോതസുകള്‍ ശുചീകരിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും, കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
വേനല്‍ക്കാലത്ത് പൊതുസ്ഥാപനങ്ങളില്‍ സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ ഉറപ്പാക്കണമെന്നും, പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സിലിങ് സൗകര്യം ലഭ്യമാക്കണമെന്നും യോഗത്തില്‍ നിർദേശിച്ചു. ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പിൻ്റെ മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സിൻ്റെ കൗണ്‍സിലിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും അറിയിച്ചു. ദേശീയപാതയായി ബന്ധപ്പെട്ട കല്ലുംതാഴം റോഡിന് 15 മീറ്റര്‍ വീതി കൂട്ടണം, കൊല്ലം-തേനി ഹൈവേ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ ആരംഭിച്ച് കരുനാഗപ്പള്ളി, മണ്‍റോത്തുരുത്ത് എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും യോഗത്തില്‍ ചർച്ചയായി. എം പി പ്രതിനിധികളായ കെ എസ് വേണുഗോപാല്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ദേശീയപാത നിർമ്മാണം വേഗത്തിലാക്കണം; പരീക്ഷാ ചൂടിലുളള കുട്ടികൾക്ക് കൗൺസിലിംഗ്; വികസന സമിതിയിൽ നിർണ്ണായക തീരുമാനങ്ങൾ
Next Article
advertisement
Oscars 2026 | ചരിത്രം കുറിച്ച് ഓട്ടം ആർക്കപോവ്; മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ വനിത
Oscars 2026 | ചരിത്രം കുറിച്ച് ഓട്ടം ആർക്കപോവ്; മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ വനിത
  • ഓസ്കാർ ചരിത്രത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് ഓട്ടം

  • സിന്നേഴ്സ് എന്ന ചിത്രത്തിനാണ് അവാർഡ്; ഐമാക്സ് ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ വനിതാ ഛായാഗ്രാഹക

  • മുൻനാമനിർദ്ദേശം ലഭിച്ച മൂന്ന് വനിതകളെ മറികടന്ന്, കറുത്തവർഗ്ഗക്കാരിയായ ആദ്യ വനിതയും ആർക്കപോവ്

View All
advertisement