advertisement

Oscars 2026 | ചരിത്രം കുറിച്ച് ഓട്ടം ആർക്കപോവ്; മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ വനിത

Last Updated:

സിന്നേഴ്സ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് അവാർഡ്

News18
News18
98 വർഷത്തെ ഓസ്കാർ ചരിത്രത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള (Best Cinematography) പുരസ്കാരം നേടുന്ന ആദ്യ വനിതയായും ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ വനിതയായും ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ് (Autumn Durald Arkapaw). 'സിന്നേഴ്സ്' (Sinners) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് അവാർഡ്.
ഇതിനുമുമ്പ് റേച്ചൽ മോറിസൺ (മഡ്‌ബൗണ്ട്), അരി വെഗ്നർ (ദ പവർ ഓഫ് ദ ഡോഗ്), മാൻഡി വാക്കർ (എൽവിസ്) എന്നീ മൂന്ന് സ്ത്രീകൾക്ക് മാത്രമാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ലഭിച്ചിട്ടുള്ളത്. ഈ പട്ടികയിലെ നാലാമത്തെ വനിതയായും പുരസ്കാരം നേടുന്ന ആദ്യ വനിതയായും അർക്കപ്പാവ് മാറി. ഡാരിയസ് ഖൊണ്ട്ജി (മാർട്ടി സുപ്രീം), മൈക്കൽ ബാവുമൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), അഡോൾഫോ വെലോസോ (ട്രെയിൻ ഡ്രീംസ്) തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ഓട്ടം ഈ നേട്ടം കൈവരിച്ചത്.
advertisement
'ബ്ലാക്ക് പന്തർ: വക്കണ്ട ഫോറെവർ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റയാൻ കൂഗ്ലറുമായി അർക്കപ്പാവ് വീണ്ടും ഒന്നിച്ച ചിത്രമാണ് സിന്നേഴ്സ്. 65mm ഫിലിമിൽ ഐമാക്സ് (IMAX), അൾട്രാ പാനവിഷൻ 70 ക്യാമറകൾ ഉപയോഗിച്ചാണ് അവർ ഈ ചിത്രം ചിത്രീകരിച്ചത്. ഒരു ഫീച്ചർ ഫിലിം ഐമാക്സ് ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹക എന്ന പദവിയും ഇതോടെ ഓട്ടത്തിന് സ്വന്തമായി.
കാലിഫോർണിയയിലെ ഓക്സ്നാർഡിൽ ജനിച്ച ആർക്കപോവ് ലയോള മേരിമൗണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററി പഠിച്ച ശേഷം എഎഫ്‌ഐ (AFI) കൺസർവേറ്ററിയിൽ നിന്നാണ് ഛായാഗ്രഹണത്തിൽ ബിരുദം നേടിയത്. പരസ്യചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച ഓട്ടെ പിന്നീട് സിനിമകളിലേക്കും ലോക്കി (Loki) പോലുള്ള പ്രശസ്തമായ വെബ് സീരീസുകളുടെയും ഭാഗമായി. 2026-ലെ ഓസ്കാറിന് മുന്നോടിയായി ബാഫ്റ്റ (BAFTA), ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവയിലും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Oscars 2026 | ചരിത്രം കുറിച്ച് ഓട്ടം ആർക്കപോവ്; മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ വനിത
Next Article
advertisement
പറവൂരും പേരാവൂരും; കോൺഗ്രസിന്റെ കരുത്തർക്ക് ഇടതുമുന്നണിയുടെ സർജിക്കൽ സ്ട്രൈക്ക്
പറവൂരും പേരാവൂരും; കോൺഗ്രസിന്റെ കരുത്തർക്ക് ഇടതുമുന്നണിയുടെ സർജിക്കൽ സ്ട്രൈക്ക്
  • എറണാകുളം പറവൂരിലും കണ്ണൂർ പേരാവൂരിലും ഇത്തവണ കോൺഗ്രസും ഇടതുമുന്നണിയും കടുത്ത മത്സരം നടത്തും

  • വി ഡി സതീശനും സണ്ണി ജോസഫിനും പ്രചാരണ സമയം കുറവായതോടെ സ്വന്തം മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ വേണം

  • കെ കെ ശൈലജയും ടൈസൺ മാസ്റ്ററും സ്ഥാനാർത്ഥികളായി മാറിയതോടെ പാർട്ടികൾ കണക്ക് കൂട്ടലിൽ കൂടുതൽ ശ്രദ്ധിക്കുന്നു

View All
advertisement