കിളികൊല്ലൂർ കസ്റ്റഡി മർദനം; നീതി തേടി സൈനികനായ വിഷ്ണുവും കുടുംബവും ഹൈക്കോടതിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിഷ്ണുവിന്റെയും സഹോദരൻ വിഘ്‌നേഷിന്റെയും പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദന കേസിൽ നീതി തേടി സൈനികനായ വിഷ്ണുവും കുടുംബവും ഹൈക്കോടതിയിൽ. വിഷ്ണുവിന്റെയും സഹോദരൻ വിഘ്‌നേഷിന്റെയും പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും.
വിഷ്ണുവിനെയും വിഘ്‌നേഷിനെയും ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കുകയും കേസ് എടുക്കുകയും ചെയ്ത സാഹചര്യത്തിൽ എഫ്ഐആർ റദാക്കുക, കേസിൽ കുറ്റക്കാർക്ക് എതിരെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അനേഷണം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളാണ് സൈനികനും കുടുംബവും ഉന്നയിച്ചിരിക്കുന്നത്.
സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സിന്റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് അനിൽപ്രസാദ് ഹൈക്കോടതിയിൽ ഇരുവർക്കും വേണ്ടി ഹാജരാകും.എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
advertisement
ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2022 10:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിളികൊല്ലൂർ കസ്റ്റഡി മർദനം; നീതി തേടി സൈനികനായ വിഷ്ണുവും കുടുംബവും ഹൈക്കോടതിയിൽ