advertisement

പാലക്കാട് ഗുരുവായൂരപ്പനും ശിവനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നു; ഒപ്പം മുരുകനും കാളിദാസനും

Last Updated:

കൊല്ലങ്കോട് നെന്മേനി വാർഡിലാണ് ദൈവങ്ങളുടെ പേരിലെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കെ. ഗുരുവായൂരപ്പൻ, ആർ. ശിവൻ എൽഡിഎഫ് സ്ഥാനാർഥിയും

കൊല്ലങ്കോട് സ്ഥാനാർത്ഥികൾ
കൊല്ലങ്കോട് സ്ഥാനാർത്ഥികൾ
പാലക്കാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗുരുവായൂരപ്പനും ശിവനും ഏറ്റുമുട്ടുന്നു. തൊട്ടടുത്തായി മുരുകനും കാളിദാസനും ഒപ്പമുണ്ട്. രാജ്യത്തെ സുന്ദര ഗ്രാമങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കൊല്ലങ്കോട് ആണ് സംഭവം.
കൊല്ലങ്കോട് നെന്മേനി വാർഡിലാണ് ദൈവങ്ങളുടെ പേരിലെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കെ. ഗുരുവായൂരപ്പൻ, ആർ. ശിവൻ എൽഡിഎഫ് സ്ഥാനാർഥിയും. ഇരുവരും നിലവിൽ പഞ്ചായത്ത് അംഗങ്ങളാണ്.
കൊല്ലങ്കോട്ടെത്തിയ വിനോദ സഞ്ചാരികളിലൊരാൾ ഇവരുടെ തിരഞ്ഞെടുപ്പു ബോർഡുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം ചർച്ചയായത്. വാ‍ർഡ് തിരഞ്ഞെടുപ്പിലെ കൗതുകം ഇൻസ്റ്റഗ്രാം പേജിലൂടെ 30 ലക്ഷത്തിലേറെ പേരാണു കണ്ടത്. പൊള്ളാച്ചിയോട് ചേർന്നു കിടക്കുന്ന പാലക്കാടൻ ഗ്രാമമായ കൊല്ലങ്കോട് രണ്ടു വർഷം മുൻപ് ഓർക്കാപ്പുറത്താണ് ‘വൈറല്‍’ ആയത്. ‘കളേഴ്സ് ഓഫ് ഭാരത്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഇന്ത്യയിലെ മനോഹര ഗ്രാമങ്ങൾ പരിചയപ്പെടുത്തുന്ന ഏതാനും ചെറുപ്പക്കാർ എത്തിയതോടെയാണ് സംഭവം വൈറൽ ആയത്.
advertisement
‘ഞാൻ കാണാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ മനോഹര ഗ്രാമം’ എന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ‘കളേഴ്സ് ഓഫ് ഭാരതി’നെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതോടെ കൊല്ലങ്കോടിന്റെ തലവര മാറി.
പാലക്കാട് നിന്നും 22 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 36 കിലോമീറ്ററുമാണ് ഇവിടേക്ക് ദൂരം. തമിഴ് സ്വാധീനമുള്ള പ്രദേശമായതിനാൽ ഇവിടത്തെ ആളുകളുടെ ഏറെയും പേരുകൾ ദൈവനാമത്തിലാണ്.
Summary: Guruvayurappan and Sivan are facing off in the panchayat elections. Murugan and Kalidasan are next in line. The incident took place in Kollengode, which is included in the list of beautiful villages in the country. The candidates in the name of the gods are contesting in the Nenmeni ward of Kollengode. K. Guruvayurappan is the UDF candidate in the ward, and R. Sivan is the LDF candidate. Both are currently panchayat members. The matter came to light after one of the tourists who visited Kollengode shared their election boards on social media.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഗുരുവായൂരപ്പനും ശിവനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നു; ഒപ്പം മുരുകനും കാളിദാസനും
Next Article
advertisement
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
  • കോഴിക്കോട് പന്ത്രണ്ടുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച കേസിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു

  • കുട്ടി സ്കൂളിൽ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്, കേസ് പോക്സോ പ്രകാരമാണ്

  • പ്രതി വിദേശത്താണ്, നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നടപടികൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു

View All
advertisement