നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോളിയിൽ നിന്നും സി.പി.എം നേതാവ് കൈപ്പറ്റിയത് ഒരു ലക്ഷം രൂപ; ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്

  ജോളിയിൽ നിന്നും സി.പി.എം നേതാവ് കൈപ്പറ്റിയത് ഒരു ലക്ഷം രൂപ; ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്

  പ്രദേശിക നേതാവിനെതിരായ തെളിവുകൾ ശക്തമാണെന്നു മനസിലാക്കിയതിനു പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

  news18

  news18

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുമായി സി.പി.എം എൽ.സി സെക്രട്ടറി നടത്തിയ പണമിടപാടിന്റെ രേഖകൾ കണ്ടെടുത്ത്  അന്വേഷണ സംഘം. പ്രദേശിക നേതാവിനെതിരായ തെളിവുകൾ ശക്തമാണെന്നു മനസിലാക്കിയതിനു പിന്നാലെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

   സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായ കെ. മനോജിനെതിരെയാണ് കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരിക്കുന്നത്.  കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജവിൽപ്പത്രത്തിൽ ഒപ്പിട്ടത് മനോജായിരുന്നു. പ്രത്യുപകാരമായി ഒരു ലക്ഷം രൂപ ജോളി മനോജിന് കൈമാറിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പണം കൈമാറിയതിന് തെളിവായി ചെക്ക് ഉൾപ്പെടെയുള്ള രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

   എന്നാല്‍ വിൽപ്പത്രത്തിൽ ഒപ്പുവച്ചിട്ടില്ലെന്നും  ഒരു ഭൂമി കൈമാറ്റ രേഖയിലാണ് ഒപ്പിട്ടതെന്നുമാണ് മനോജ് പാർട്ടി നേതാക്കളോട് വിശദീകരിച്ചിരുന്നത്. എന്നാൽ തെളിവുകൾ ശക്തമായ സാഹചര്യത്തിലാണ് എൽ.സി സെക്രട്ടറിയെ പുറത്താക്കാൻ സി.പി.എം തീരുമാനിച്ചത്.

   ജോളിയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മനോജിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. എന്നാൽ പണം കൈമാറ്റം ഉൾപ്പെടെയുള്ളവയ്ക്ക് തെളിവ് ലഭിച്ച സാഹചര്യത്തിൽ മനോജിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

   Also Read ജോളി തയാറാക്കിയ വ്യാജ ഔസ്യത്തിൽ ഒപ്പിട്ടു; കട്ടാങ്ങൽ എൽ.സി സെക്രട്ടറിയെ സി.പി.എം പുറത്താക്കി

   First published:
   )}