കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം

Last Updated:

ഇത്തവണ രണ്ടിലയും ഓട്ടോറിക്ഷയും തമ്മിലുള്ള കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ മത്സരത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുക

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്ന സാഹചര്യത്തിലാണ് ചിഹ്നപ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനാണ്.
കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ മാണിക്കൊപ്പം ചാഴികാടനും ഇടതുമുന്നണിയിലെത്തി. ഇത്തവണ രണ്ടിലയും ഓട്ടോറിക്ഷയും തമ്മിലുള്ള കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ  മത്സരത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുക. ജില്ലാ വരണാധികാരി ചിഹ്നം അനുവദിച്ചതിന് പിന്നാലെ ഓട്ടോയിലിരിക്കുന്ന ഫ്രാൻസിസ് ജോര്‍ജിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ യുഡിഎഫ് പ്രവർത്തകർ പോസ്റ്റ് ചെയ്തു.
ഇതിനിടെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം ഫലം കണ്ടില്ല. ഇന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റിയ സജി മഞ്ഞകടമ്പിൽ മോൻസ് ജോസഫിനെതിരെ വീണ്ടും ആരോപണം ഉന്നയിക്കുകയും ചെയ്തു. പാലായിലെ ജോസഫ് ഗ്രൂപ്പിന്‍റെ ഓഫീസിൽ കയറിയാണ് സജി, കെ എം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. നാളെ കെ എം മാണിയുടെ ഓർമ്മ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി പറഞ്ഞത്. സജി മഞ്ഞകടമ്പിലിനെ പ്രശംസിച്ച് ജോസ് കെ മാണിയും രംഗത്തുവന്നതോടെ അദ്ദേഹം ജോസ് പക്ഷത്തെത്തുമെന്ന അഭ്യൂഹവും ശക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം
Next Article
advertisement
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Weather Update|മോൻതാ ചുഴലിക്കാറ്റ്: വടക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്ർട്ട് പ്രഖ്യാപിച്ചു.

  • അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

View All
advertisement