കേരള ടൂറിസത്തിന് പുത്തൻ ഉണർവായി ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്

Last Updated:

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഡിടിപിസിയും സംയുക്തമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജല - കായിക - സാഹസിക മാമാങ്കമായ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

News18
News18
കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടി നടത്തുന്ന പരിപാടിയാണ് ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ അഞ്ചാം സീസൺ അങ്ങനെ സമാപനം കുറിച്ചിരിക്കുകയാണ്. കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഡിടിപിസിയും സംയുക്തമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജല - കായിക - സാഹസിക മാമാങ്കമായ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു.
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി സംഘടിപ്പിച്ചു വരികയാണ്. അഞ്ചാം സീസണായ ഈ വർഷം ഡിസംബർ മാസം 26, 27, 28 തീയതികളിൽ ആയാണ് പരിപാടി സംഘടിപ്പിച്ചത്. ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര ഗവൺമെൻ്റ് എയുപി സ്കൂൾ, ഫറോക്ക് വി പാർക്ക്, നല്ലളം പാർക്ക്, അബ്ദുറഹ്മാൻ പാർക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
സമാപന ദിവസമായ ഞായറാഴ്ച വൈകിട്ടോടെ പ്രാദേശിക കലാകാരന്മാർ, കുടുംബശ്രീ, ആശാ പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, അങ്കണവാടി ജീവനക്കാരും, കുട്ടികളും, ഭിന്നശേഷി വിദ്യാർഥികൾ തുടങ്ങിയ വിവിധ മേഖലയിൽ നിന്നുള്ളവർ ഒരുക്കിയ കലാപരിപാടികൾ ഏഴ് വേദികളിലും അരങ്ങേറി. പ്രധാന വേദിയായ ബേപ്പൂർ മറീനയിൽ നടന്ന റസിഡൻഷ്യൽ കൾച്ചറൽ ഫെസ്റ്റിൽ വിവിധ റസിഡൻസ് അസോസിയേഷനിൽ നിന്നായി നൂറുകണക്കിന് കലാകാരന്മാരാണ് പങ്കെടുത്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കേരള ടൂറിസത്തിന് പുത്തൻ ഉണർവായി ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്
Next Article
advertisement
മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ
മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ
  • മഹാരാഷ്ട്രയിലെ അമരാവതിയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ.

  • ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പരാതിയിലാണ് ക്രിസ്മസ് പ്രാർത്ഥനയ്ക്കിടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

  • അറസ്റ്റിലായവരെ കാണാനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്, പിന്നീട് ജാമ്യം അനുവദിച്ചു.

View All
advertisement