മിന്നൽ പ്രകടനങ്ങളാൽ കോഴിക്കോട് കലോത്സവം: മൂന്നാം ദിനം സംഘനൃത്തം, മൂകാഭിനയം, ഒപ്പന മത്സരങ്ങൾ ആവേശം കൊണ്ടു

Last Updated:

കൊയിലാണ്ടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിലെ മൂന്നാം ദിനം സകല കലകളുടെയും വെള്ളിവെളിച്ചം സമ്മാനിച്ചു. രാവിലെ മുതൽ ഒന്നാം വേദിയിൽ ഗ്ലാമർ ഇനമായ സംഘനൃത്തം അരങ്ങേറി.

News18
News18
കുട്ടികളുടെ സകലകലകളിലും മികവിൻ്റെ വെള്ളിവെളിച്ചം സമ്മാനിക്കുന്നതായിരുന്നു കോഴിക്കോട് ജില്ലാ കലോത്സവത്തിലെ മുന്നാം ദിനം. കൊയിലാണ്ടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിലെ വേദികൾക്ക് ചുറ്റും രാവിലെ മുതൽ കാണികളെ കൊണ്ട് നിറഞ്ഞു. ഒന്നാം വേദിയിൽ രാവിലെ മുതൽ കലോത്സവത്തിലെ ഗ്ലാമർ ഇനമായ സംഘനൃത്തമാണ് അരങ്ങേറിയത്.
കൂട്ടായ്മ‌യുടെ ലയത്തിൽ പെൺകൊടികൾ നടനമാടിയപ്പോൾ സദസിൽ നിന്നും കരഘോഷം മുഴങ്ങി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം കഴിഞ്ഞമ്പോഴേക്ക് രാത്രിയായി. രണ്ടാം വേദിയിൽ മൂകാഭിനയത്തിൽ സമൂഹത്തിൻ്റെ നേർച്ചിത്രം കുട്ടി കലാകാരന്മാർ വരച്ചിട്ടു. മത്സരം കടുത്തതോടെ വിധി നിർണ്ണയത്തെ ചൊല്ലി മൂകാഭിനയം, ഇംഗ്ലീഷ് എച്ച് എസ് സ്കിറ്റ് വേദികളിലിൽ തർക്കം വാചാലമായി. ലാസ്യലയ സംഗമമായി കുച്ചുപ്പുടിയും ഭരതനാട്യവും നിറഞ്ഞ സദസിന് മുന്നിൽ അവതരിച്ചു. പഴമയുടെ താളം പിടിച്ച് വഞ്ചിപ്പാട്ടും തിരുവാതിരക്കളിയും മാർഗംകളിയും ആസ്വാദകർ ഏറ്റെടുത്തു.
advertisement
ഹയർ സെക്കൻഡറി നാടകവേദിയിൽ കൗമാരം അഭിനയമികവ് തെളിയിച്ചു. ഒന്നിനൊന്ന് മികച്ചതായിരുന്നു കുട്ടികളുടെ നാടകങ്ങൾ. സമൂഹത്തിൻ്റെ വർത്തമാനകാല ദൃശ്യങ്ങളിലേക്ക് പിടിച്ച കണ്ണാടിയായി മാറി നാടകങ്ങൾ. ഓട്ടൻതുള്ളലും മൊഞ്ചൂറും മാപ്പിളപ്പാട്ടും ആസ്വദിക്കാൻ തിരക്കായിരുന്നു. ഇന്നലെ 21 വേദികളിൽ മത്സരങ്ങൾ അരങ്ങേറി. ഒന്നാം വേദിയിൽ രാവിലെ മുതൽ ഒപ്പന മത്സരമായിരുന്നു. ഹയർ സെക്കൻഡറി ഒപ്പനക്ക് ശേഷം ഹൈസ്കൂൾ വിഭാഗം ഒപ്പന നടന്നു.
മോഹിനിയാട്ടം, കോൽക്കളി, കഥകളി, ഇരുള നൃത്തം, സംഘഗാനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ മത്സരം നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മിന്നൽ പ്രകടനങ്ങളാൽ കോഴിക്കോട് കലോത്സവം: മൂന്നാം ദിനം സംഘനൃത്തം, മൂകാഭിനയം, ഒപ്പന മത്സരങ്ങൾ ആവേശം കൊണ്ടു
Next Article
advertisement
'ഹൂ കെയേഴ്‌സ്' രാഹുൽ മാങ്കൂട്ടത്തിലിന്റെ ജീവിതത്തിലെ നവംബർ; പദവി മുതൽ പതനം വരെയുള്ള നാൾവഴികൾ
'ഹൂ കെയേഴ്‌സ്' രാഹുൽ മാങ്കൂട്ടത്തിലിന്റെ ജീവിതത്തിലെ നവംബർ; പദവി മുതൽ പതനം വരെയുള്ള നാൾവഴികൾ
  • 2024-ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.

  • ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുൽ 2025-ൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു.

  • 2025-ൽ രാഹുലിനെതിരെ സ്ത്രീകളും ട്രാൻസ് യുവതിയും പീഡന ആരോപണങ്ങൾ ഉന്നയിച്ചു, കേസ് അന്വേഷണം.

View All
advertisement