Dharmendra | ധർമേന്ദ്രയുടെ 450 കോടിയിൽ നിന്നും ഇളയമകൾ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം; അഹാന ഡിയോളിന്റെ ആഗ്രഹം

Last Updated:
അച്ഛനിൽ നിന്നും അനന്തരാവകാശമായി എന്ത് സ്വത്തുവേണം എന്ന ചോദ്യത്തിന് അഹാന ഡിയോൾ വ്യക്തമായി മറുപടി പറഞ്ഞിട്ടുണ്ട്
1/6
രണ്ടു വിവാഹങ്ങളിൽ നിന്നും പിറന്ന ആറ് കുഞ്ഞുങ്ങൾ. അതിൽ നാലുപേർ പെണ്മക്കൾ. രണ്ട് ആൺകുട്ടികളും. നടൻ ധർമേന്ദ്ര (Dharmendra) എന്ന പിതാവ് തന്റെ സ്നേഹവും പരിചരണവും മക്കൾ ആറുപേരിലേക്കും ഒരുപോലെയെത്തുന്നു എന്നുറപ്പു വരുത്തിയിരുന്നു. തിരക്കിട്ട സിനിമാ ജീവിതത്തിനിടയിലും കുട്ടികൾക്ക് സൗകര്യത്തിനോ സ്നേഹത്തിനു കുറവുണ്ടാവില്ല എന്ന് ആ പിതാവിന് നിർബന്ധമായിരുന്നു. പ്രകാശ് കൗറുമായുള്ള 25 വർഷം നീണ്ട വിവാഹബന്ധത്തിനു ശേഷമാണ് ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്യുന്നത്. വിവാഹമോചനം ചെയ്യാതെ രണ്ട് ഭാര്യമാരെയും അദ്ദേഹം രണ്ട് വീടുകളിലായി പാർപ്പിച്ചു. ഹേമമാലിനിക്കും ധർമേന്ദ്രയ്ക്കും ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവർ മക്കളായി പിറന്നു

advertisement
2/6
മൂത്തമകൾ ഇഷ ഡിയോളിനെക്കാൾ നാല് വയസ്സിന്റെ വ്യത്യാസമുണ്ട് ഇളയമകൾ അഹാനയ്ക്ക്. ധർമേന്ദ്ര ആദ്യഭാര്യക്കൊപ്പമായിരുന്നു ഏറെക്കുറെയും താമസം. അമ്മയുടെ സഹായത്തോടെ ഹേമമാലിനി തന്റെ രണ്ട് മക്കളെ വളർത്തി വലുതാക്കി. സ്ഥിരം കുടുംബസമവാക്യങ്ങളിൽ തന്റെ കുടുംബം ഉൾപ്പെടുന്നില്ല എങ്കിലും, അച്ഛൻ എന്ന നിലയിൽ ധർമേന്ദ്രയെന്ന സ്നേഹനിധിയെ കുറിച്ച് ഇളയമകൾ അഹാന ഡിയോളിന് പറയാനേറെ ഓർമകളുണ്ട് (തുടർന്ന് വായിക്കുക)

3/6
ധർമേന്ദ്രയുടെ പെൺമക്കളിൽ മൂന്നുപേർക്ക് വെള്ളിവെളിച്ചത്തിന് പുറത്താണ് ജീവിതം. അതിലൊരാളാണ് അഹാന. ആദ്യഭാര്യയിലെ രണ്ട് പെൺമക്കളും മറ്റു മേഖകളിലാണ് തൊഴിലെടുക്കുന്നത്. ഒരിക്കൽ ഹർസിന്ദഗിബസ് എന്ന മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അഹാന പിതാവിനെ കുറിച്ച് സംസാരിച്ചു.
ധർമേന്ദ്രയുടെ പെൺമക്കളിൽ മൂന്നുപേർക്ക് വെള്ളിവെളിച്ചത്തിന് പുറത്താണ് ജീവിതം. അതിലൊരാളാണ് അഹാന. ആദ്യഭാര്യയിലെ രണ്ട് പെൺമക്കളും മറ്റു മേഖകളിലാണ് തൊഴിലെടുക്കുന്നത്. ഒരിക്കൽ ഹർസിന്ദഗിബസ് എന്ന മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അഹാന പിതാവിനെ കുറിച്ച് സംസാരിച്ചു. "എനിക്കന്ന് ആറ് വയസ്സാണ്. ലോണാവാലയിലെ ഫാമിലേക്ക് പോകാൻ നിൽക്കുകയാണ് അച്ഛൻ. പോകുന്നതിനു മുൻപ് യാത്ര ചോദിയ്ക്കാൻ ഞങ്ങളുടെ അടുത്തെത്തിയതാണ് അദ്ദേഹം. അച്ഛന്റെ കൂടെ പോയെ മതിയാവൂ എന്ന പിടിവാശിയിൽ ഞാനും...
advertisement
4/6
തീർത്തും അപ്രതീക്ഷിതമായിരുന്നു എന്റെ പ്രതികരണം. ഉടൻ തന്നെ അദ്ദേഹം എന്റെ ബാഗും പാക്ക് ചെയ്ത് എന്നെയും കൂടെക്കൂട്ടി. കാറിൽ അച്ഛൻ എന്നെ മടിയിലിരുത്തി. അദ്ദേഹവുമൊത്തുള്ള ഏറ്റവും മനോഹരമായ ഓർമകളിൽ ഒന്നാണത്. അതെക്കാലവും ഞാൻ മനസ്സിൽ സൂക്ഷിക്കും,
തീർത്തും അപ്രതീക്ഷിതമായിരുന്നു എന്റെ പ്രതികരണം. ഉടൻ തന്നെ അദ്ദേഹം എന്റെ ബാഗും പാക്ക് ചെയ്ത് എന്നെയും കൂടെക്കൂട്ടി. കാറിൽ അച്ഛൻ എന്നെ മടിയിലിരുത്തി. അദ്ദേഹവുമൊത്തുള്ള ഏറ്റവും മനോഹരമായ ഓർമകളിൽ ഒന്നാണത്. അതെക്കാലവും ഞാൻ മനസ്സിൽ സൂക്ഷിക്കും," അഹാന പറഞ്ഞു. മറ്റു പല താരങ്ങളുടെ കുട്ടികളെയും പോലെ, തന്റെ അച്ഛനും അമ്മയും സിനിമയിൽ മറ്റൊരാളുമായി പ്രണയ രംഗങ്ങളിൽ ഏർപ്പെടുന്നതിൽ അസ്വസ്ഥതയുണ്ടായിരുന്ന കൂട്ടത്തിലാണ് താനും എന്ന് അഹാന ഡിയോൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. "സത്യസന്ധമായി പറഞ്ഞാൽ, അതൊരു നല്ല അനുഭവമായിരുന്നില്ല. എനിക്ക് ദേഷ്യവും, അതേസമയം തന്നെ ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ട്...
advertisement
5/6
ജീവിക്കാനായി ചെയ്യുന്ന കാര്യമാണിത് എന്ന് എന്റെ അമ്മ എന്നോട് പറയുമായിരുന്നു. എന്നാലും തുടക്കത്തിൽ എനിക്ക് അത് തീരെ ഇഷ്‌ടമായിരുന്നില്ല,
ജീവിക്കാനായി ചെയ്യുന്ന കാര്യമാണിത് എന്ന് എന്റെ അമ്മ എന്നോട് പറയുമായിരുന്നു. എന്നാലും തുടക്കത്തിൽ എനിക്ക് അത് തീരെ ഇഷ്‌ടമായിരുന്നില്ല," അവർ പറഞ്ഞു. അച്ഛൻ പഠിപ്പിച്ചു നൽകിയ മൂല്യങ്ങൾ അഭിമാനപൂർവം കൊണ്ടുനടക്കാറുണ്ട് എന്ന് അഹാന ഡിയോൾ. "എപ്പോഴും സ്നേഹമയിയായി ഇരിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ അദ്ദേഹം സന്തോഷത്തോടെയും ആരോഗ്യത്തോടെയും കരുത്തോടെയും ഇരിക്കാൻ പഠിപ്പിച്ചു. അത് എളുപ്പമെന്നു തോന്നിയേക്കാം, പക്ഷെ അതിന് ആഴത്തിലുള്ള അർത്ഥമുണ്ട്." അച്ഛനിൽ നിന്നും അനന്തരാവകാശമായി എന്ത് സ്വത്തുവേണം എന്ന ചോദ്യത്തിന് അഹാന വ്യക്തമായി മറുപടി കൊടുത്തിട്ടുണ്ട്. ധർമേന്ദ്രയുടെ സ്വത്തുക്കൾക്ക് 450 കോടിക്കടുത്ത് മൂല്യമുണ്ട്
advertisement
6/6
 "എന്റെ അച്ഛന്റെ ആദ്യത്തെ ഫിയറ്റ് കാർ എനിക്ക് വേണമെന്നുണ്ട്. ആ കാർ ക്യൂട്ടും വിന്റേജുമാണ്. അദ്ദേഹത്തിന് എണ്ണമറ്റ ഓർമ്മകൾ ആ കാറുമായുണ്ട് എന്നെനിക്കുറപ്പാണ്. അതെനിക്ക് സ്വന്തമാക്കണം," അഹാന ഡിയോൾ പറഞ്ഞു. അഹാനയുടെ ചേച്ചി ഇഷ ഡിയോളിനും അച്ഛനെക്കുറിച്ച് നിറയെ ഓർമകളുണ്ട്. ഒരു സിനിമയുടെ സെറ്റിൽ നടൻ രഞ്ജിത്ത് ധർമേന്ദ്രയെ ചാട്ടവാറിന് തള്ളുന്ന രംഗം കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്ന് ഇഷ ഡിയോൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്

'ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം': ആർ ശ്രീലേഖ
'ഞാനൊരമ്മ, ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം': ആർ ശ്രീലേഖ
  • ആർ ശ്രീലേഖ, മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ, ഇരകളെ സംരക്ഷിക്കലിൽ വീഴ്ച വരരുതെന്ന് വിശ്വസിക്കുന്നു.

  • താൻ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും, മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകിയതിൽ ആശങ്കയുണ്ടെന്നും ശ്രീലേഖ.

  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ പ്രതിക്ക് മുൻകൂർ ജാമ്യം നേടാനോ അവസരം.

View All
advertisement