ഖേലോ ഇന്ത്യയിൽ കാലിക്കറ്റിന് ചരിത്രനേട്ടം; അത്‌ലറ്റിക്സിൽ 4 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ
Last Updated:
110 മീറ്റർ ഹർഡിൽസിൽ മെഡൽ നേടി കാലിക്കറ്റ് സർവകലാശാലയുടെ അഭിമാനം ഉയർത്തി റാഹിൽ സക്കീർ.
രാജസ്ഥാനില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ കാലിക്കറ്റ് സർവകലാശാലക്ക് അത്‌ലറ്റിക്സിൽ രണ്ട് വെങ്കലം കരസ്ഥമാക്കി. 110 മീറ്റർ ഹർഡിൽസിൽ വി.പി. റാഹിൽ സക്കീർ (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട) നേടിയ വ്യക്തിഗത മെഡലും 4 X 400 മീ പുരുഷ റിലേ ടീം നേടിയ വെങ്കലവുമാണ് കാലിക്കറ്റ് സർവകലാശാലക്ക് നേട്ടമായത്. ഇ. ഹരിസ്വർ, ആർ. ഗൗതം കൃഷ്ണ, ജെ. ബിജോയ്, ആദിൽ നൗഷാദ് എന്നിവരാണ് മെഡൽ നേടിയ 4 X 400 മീ. റിലേ ടീം അംഗങ്ങൾ. എല്ലാവരും തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് വിദ്യാർത്ഥികളാണ്.
നാല് വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് കാലിക്കറ്റ് സർവകലാശാല ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ അത്ലറ്റിക്സ് ഇനങ്ങളിൽ നേടിയത്. എസ് ആർ എം യൂണിവേഴ്സിറ്റിയുടെ പരാജയത്തോടെ പുരഷ വോളിബോൾ ടീം രാജസ്ഥാനില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വർണ്ണം മുൻപേ നേടിയിട്ടുണ്ട്. അത് കാലിക്കറ്റ് സർവകലാശാല ചരിത്രത്തിൽ തന്നെ ഒരു സുവർണ്ണ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 08, 2025 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഖേലോ ഇന്ത്യയിൽ കാലിക്കറ്റിന് ചരിത്രനേട്ടം; അത്‌ലറ്റിക്സിൽ 4 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ


