ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: വോളിബോൾ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സർവകലാശാല
Last Updated:
മുഖ്യ പരിശീലകൻ ലിജോ ജോണിൻ്റെ നേതൃത്വത്തിലാണ് കാലക്കറ്റ് വോളിബോൾ ടീം വിജയക്കൊടി പാറിച്ചത്.
രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പുരുഷ വിഭാഗം വോളിബോൾ മത്സരത്തിൽ കിരീടം കരസ്ഥമാക്കി കാലിക്കറ്റ് സർവകലാശാല. കഴിഞ്ഞ ദിവസം ഫുട്ബോളിലും കാലിക്കറ്റ് സർവകലാശാല ജേതാക്കളായിരുന്നു. ഫൈനലിൽ തമിഴ്‌നാട് എസ്.ആർ.എം. സർവകലാശാലയെ തോൽപ്പിച്ചാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വോളിബോൾ ഇനത്തിൽ കാലിക്കറ്റ് സർവകലാശാല ആദ്യ കിരീടം നേടിയത് (21-25, 25-22, 25-16). കാലിക്കറ്റ് സർവകലാശാല ആകെ രണ്ടു സ്വർണവും അഞ്ചു വെള്ളിയും എട്ട് വെങ്കലവും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വന്തമാക്കി.
എം. സച്ചിൻ പിള്ള (ക്യാപ്റ്റൻ), മുഹമ്മദ് ഫവാസ് (ഹോളി ഗ്രേസ് അക്കാദമി, മാള), മുഹമ്മദ് ഫൈസൽ, കെ.എസ്. അർഷദ്, മിസ്അബ് തൻവീർ, കെ.വി. ആദിത്, കെ.ആർ. അക്ഷയ് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അസ്വൽ ഷാനിദ്, ടി. അബ്ദുൽ ജലീൽ, രാഹുൽകുമാർ (എസ്എൻ കോളേജ്, ചേളന്നൂർ), എസ്. സുധീർ കുമാർ, ജോയൽ ജോർജ് (സെയ്ൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരി), ഹാദി മൻസൂർ, ആർ. ശ്രീജിത്ത് (ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, കോഴിക്കോട്) എന്നിവരാണ് കാലിക്കറ്റ് വോളിബോൾ ടീം അംഗങ്ങൾ.
advertisement
മുഖ്യ പരിശീലകൻ ലിജോ ജോണിൻ്റെ നേതൃത്വത്തിലാണ് കാലക്കറ്റ് വോളിബോൾ ടീം വിജയക്കൊടി പാറിച്ചത്. സഹപരിശീലകർ എസ്. അർജുൻ, ജിബിൻ എന്നിവരാണ്. ഡോ. സ്റ്റാലിൻ റാഫേലാണ് ടീം മാനേജർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 10, 2025 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: വോളിബോൾ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സർവകലാശാല








