3000 മീറ്റർ റെയ്‌സ് വാക്കിൽ റെക്കോർഡ്; അത്ലറ്റിക് മീറ്റിൽ സ്വര്‍ണ്ണം നേടി തലശ്ശേരിയിലെ ഹസീന ആലിയമ്പത്ത്

Last Updated:

3000 മീറ്റര്‍ റെയ്‌സ് വാക്കില്‍ സ്വര്‍ണം സ്വന്തമാക്കി തലശ്ശേരി സ്വദേശിനി ഹസീന ആലിയമ്പത്ത്. 17 മിനിറ്റിലാണ് ജയം. നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റാണ് ലക്ഷ്യം.

ഹസീന 
ഹസീന 
അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കല്‍പ്പറ്റയില്‍ വെച്ച് നടത്തിയ സംസ്ഥാന അത്ലറ്റിക് മീറ്റില്‍ 3000 മീറ്റര്‍ റെയ്‌സ് വാക്കില്‍ റെക്കോര്‍ഡ് സമയം കുറിച്ച് സ്വര്‍ണ മെഡല്‍ നേടി തലശ്ശേരി പാലയാട്ടെ ഹസീന ആലിയമ്പത്ത്. 3000 മീറ്ററില്‍ 17 മിനിറ്റെന്ന എക്കാലത്തെയും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്താണ് ഹസീന സ്വര്‍ണ്ണം നേടിയത്.
തലശ്ശേരി ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസ് ജീവനക്കാരിയാണ് ഹസീന. ശ്രീലങ്കയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഹസീന ദുബായില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2024 സ്വീഡനില്‍ നടന്ന ഒളിമ്പിക് മാസ്റ്റേഴ്‌സ് മീറ്റില്‍ റെയ്‌സ് വാക്കില്‍ ഏഴാം സ്ഥാനം നേടിയിരുന്നു.
ദീര്‍ഘദൂര ഓട്ടത്തിലും റെയ്‌സ് വാക്കിലും അന്താരാഷ്ട്രതലത്തില്‍ നിരവധി വിജയങ്ങള്‍ നേടിയ ഹസീന 2025 നവംബര്‍ അഞ്ചു മുതല്‍ 9 വരെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ റെയ്‌സ് വാക്കില്‍ പങ്കെടുത്ത് വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
3000 മീറ്റർ റെയ്‌സ് വാക്കിൽ റെക്കോർഡ്; അത്ലറ്റിക് മീറ്റിൽ സ്വര്‍ണ്ണം നേടി തലശ്ശേരിയിലെ ഹസീന ആലിയമ്പത്ത്
Next Article
advertisement
ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികത്തിന് പണ്ഡിത സമ്മേളനത്തോടെ തുടക്കം
ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികത്തിന് പണ്ഡിത സമ്മേളനത്തോടെ തുടക്കം
  • കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം കോഴിക്കോട്ട് പണ്ഡിത സമ്മേളനത്തോടെ ആരംഭിച്ചു

  • മതം ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണതകൾക്കെതിരെ പണ്ഡിതന്‍മാരെ ഉണർത്താൻ സമ്മേളനം സംഘടിപ്പിച്ചു

  • മതത്തെ ആഴത്തിൽ മനസ്സിലാക്കാത്തവരാണ് മതദുർവ്യാഖ്യാനം നടത്തി അവിവേകം കാണിക്കുന്നതെന്ന് പ്രൊഫസർ മദീനി

View All
advertisement