മാറ്റത്തിൻ്റെ തണലൊരുക്കാൻ കോഴിക്കോട്; ഡിസെബിലിറ്റി ഫെസ്റ്റിവൽ ലോഗോ കളക്ടർ പ്രകാശനം ചെയ്തു

Last Updated:

ജനുവരി 29ന് ഡിസബിലിറ്റി ഫെസ്റ്റിവൽ കോഴിക്കോട് ബീച്ചിൽ ആരംഭിക്കും.

ലോഗോ തണല്‍' വിദ്യാര്‍ഥികള്‍ക്ക് കൈമാറി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്
ലോഗോ തണല്‍' വിദ്യാര്‍ഥികള്‍ക്ക് കൈമാറി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്
കോഴിക്കോട് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ഡിസെബിലിറ്റി ഫെസ്റ്റിവെലിൻ്റെ ലോഗോ 'തണല്‍' വിദ്യാര്‍ഥികള്‍ക്ക് കൈമാറി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പ്രകാശനം ചെയ്തു. കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 22-25 വരെ നടന്ന ശേഷം അതേ വേദികളുപയോഗിച്ചാണ് ജനുവരി 29ന് ഡിസബിലിറ്റി ഫെസ്റ്റിവൽ കോഴിക്കോട് ബീച്ചിൽ ആരംഭിക്കുന്നത്.
ഫിസിക്കൽ, ലോക്കോമോട്ടർ, ഹിയറിംഗ്, ഇൻ്റലക്ച്ച്വൽ തുടങ്ങി 29 തരം ഡിസബിലിറ്റികളെ കുറിച്ചു സമൂഹത്തിന് വലിയ ഒരു അവബോധം നൽകുകയും ഒപ്പം അന്തർദേശീയ തലത്തിൽ സെമിനാറും സെഷൻസും സംഘടിപ്പിക്കുക എന്നിവയാണ് കേരള ഡിസബിലിറ്റി ഫെസ്റ്റ് 2026 ലക്ഷ്യമിടുന്നതെന്ന് കോമ്പസിറ്റ് റീജിയണൽ സമിതി ചെയര്‍മാന്‍ ഡോ. റോഷന്‍ ബിജ്‌ലി പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, സി ആര്‍ സി റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഡോ. പി വി ഗോപി രാജ്, തണല്‍ സോഷ്യല്‍ വര്‍ക്ക് എച്ച്.ഒ.ഡി. ബൈജു ആടത്തില്‍, കെ ടി നദീര്‍, ഡോ. ഫായിസ് മുഹമ്മദ്, സമീര്‍ സഫീറ മന്‍സില്‍, മുഹമ്മദ് ഷുഹൈബ്, സന്ദേശ്ദാസ് എന്നിര്‍ സംബന്ധിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മാറ്റത്തിൻ്റെ തണലൊരുക്കാൻ കോഴിക്കോട്; ഡിസെബിലിറ്റി ഫെസ്റ്റിവൽ ലോഗോ കളക്ടർ പ്രകാശനം ചെയ്തു
Next Article
advertisement
കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു
കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു
  • കൊല്ലത്ത് പറമ്പിലെ പുല്ലിന് തീയിടുന്നതിനിടെ തീ ദേഹത്ത് പടർന്ന് മധ്യവയസ്‌കൻ മരിച്ചു.

  • പുകയും ചൂടുമേറ്റ് കുഴഞ്ഞ് വീണ ശേഷം ശരീരത്തിലേക്ക് തീ പടർന്ന് കയറി മരണം സംഭവിച്ചു.

  • ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന ഷാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി.

View All
advertisement