ഇത് 'ന്യൂജെൻ' ഉത്സവം; പിഷാരികാവ് ക്ഷേത്രത്തിൽ ചെണ്ടയ്ക്ക് പകരം ബാൻഡ് മേളം
Last Updated:
പാരമ്പര്യത്തിനൊപ്പം പുതുമയും; പിഷാരികാവ് ഉത്സവത്തിന് സിനിമാ സ്റ്റൈൽ ബാൻഡ്...
പതിവ് പോലെ താലപ്പൊലി ആയി വരുന്ന സ്ത്രീകൾ, നെറ്റിപ്പട്ടം കെട്ടിയ ഗജകേസരികളുടെ എഴുന്നള്ളത്ത്, വാദ്യോപകരണങ്ങൾ വായിക്കുന്ന ചെറുപ്പക്കാർ, ചെണ്ട മേളം എന്നിവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മഹോത്സവ വരവ് നിങ്ങൾക്ക് ഇതിനു മുൻപേ കാണാൻ കഴിഞ്ഞിട്ടുണ്ടോ?! ഈസ്റ്റ്ഹിൽ പിഷാരികാവ് ക്ഷേത്ര മഹോത്സവ വരവ് പതിവ് ശൈലിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച ഒരു ന്യൂ ജെൻ മഹോത്സവ വരവായിരുന്നു. ഹാലോവീൻ ആഘോഷങ്ങളിൽ വിദേശത്ത് കണ്ട് വരുന്നത് പോലൊരു ന്യൂ ജെൻ ഉത്സവം.
ചെണ്ട മേളയ്ക്ക് പകരം അവതരിപ്പിക്കപ്പെട്ടത് ഒരു സംഘം ടീമിൻ്റെ ബാൻഡ് മേളമാണ്. ചുരുക്കി പറഞ്ഞാൽ ഒരു പള്ളി പെരുന്നാൾ ആഘോഷ പ്രതീതി. അവർ പല തരത്തിലുള്ള സിനിമ ഗാനങ്ങൾ അവതരിപ്പിച്ചു. ആമേൻ സിനിമയിലെ സെൻ്റ് ജോർജ്ജ് ബാൻഡ് സംഘത്തെ പോലെ അവതരിപ്പിച്ച ഒരു ബാൻഡ് മേളമായിരുന്നു അത്. പ്രദേശവാസികൾക്ക് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു ശ്രീ ഈസ്റ്റ്ഹിൽ പിഷാരികാവ് ക്ഷേത്ര മഹോത്സവം. ബാൻഡിനൊപ്പം ആഞ്ഞുതുള്ളി ചെറുപ്പക്കാർ അവരുടെ ആവേശം നിറഞ്ഞ നിമിഷങ്ങളാണ് ആസ്വദിച്ചത്. എട്ട് ദിവസങ്ങളോളം നീണ്ടു നിന്ന ഉത്സവം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 10, 2026 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഇത് 'ന്യൂജെൻ' ഉത്സവം; പിഷാരികാവ് ക്ഷേത്രത്തിൽ ചെണ്ടയ്ക്ക് പകരം ബാൻഡ് മേളം










