54-ാം വയസ്സിൽ 18 കാരിയുമായി നാലാം വിവാഹം; 11 കുട്ടികളും 26 പേരക്കുട്ടികളും; 3,500 കോടി ആസ്തിയുള്ള പ്രമുഖ നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
നിശബ്ദ ദൃശ്യങ്ങളിളുടെ വിസ്മയങ്ങൾ തീർത്ത കലാകാരൻ
ലോകസിനിമയിലെ കറുപ്പും വെളുപ്പും കലർന്ന നിശബ്ദ ദൃശ്യങ്ങളിൽ വിസ്മയങ്ങൾ തീർത്ത കലാകാരനായിരുന്നു ചാർളി ചാപ്ലിൻ (Charlie Chaplin) . വെറുമൊരു നടൻ എന്നതിലുപരി തിരക്കഥാകൃത്തും സംവിധായകനും സംഗീതജ്ഞനുമായി സിനിമയുടെ സമസ്ത മേഖലകളിലും തന്റെ കൈമുദ്ര പതിപ്പിച്ച ഇതിഹാസം. ലോകത്തെ ചിരിപ്പിക്കുകയും അതേസമയം തന്നെ ചിന്തിപ്പിക്കുകയും ചെയ്ത ചാപ്ലിന്റെ ജീവിതം ഏതൊരു സിനിമയേക്കാളും നാടകീയത നിറഞ്ഞതായിരുന്നു.
advertisement
വളരെ ചെറിയ പ്രായത്തിൽ തന്നെ ലണ്ടനിലെ സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചാണ് ചാപ്ലിൻ ജീവിതം തുടങ്ങിയത്. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം അദ്ദേഹത്തെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിച്ചു. പിന്നീട് സിനിമയിലെത്തിയ അദ്ദേഹം സൃഷ്ടിച്ച 'ദി ട്രാംപ്' (The Tramp) എന്ന കഥാപാത്രം ലോകമെങ്ങും തരംഗമായി. സംഭാഷണങ്ങളില്ലാതെ തന്നെ തന്റെ ശരീരചലനങ്ങളിലൂടെ ഹിറ്റ്‌ലറെപ്പോലെയുള്ള ഏകാധിപതികളെ പരിഹസിക്കാനും 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ' പോലുള്ള ധീരമായ ചിത്രങ്ങൾ നിർമ്മിക്കാനും അദ്ദേഹത്തിന് സാധിച്ചു.
advertisement
സിനിമയിലെ വിജയങ്ങൾ പോലെ തന്നെ ചാപ്ലിന്റെ വ്യക്തിജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. നാല് തവണ വിവാഹിതനായ അദ്ദേഹത്തിന്റെ ആദ്യത്തെ മൂന്ന് ദാമ്പത്യങ്ങളും വലിയ പരാജയങ്ങളായിരുന്നു. 29-ാം വയസ്സിൽ 16 വയസ്സുകാരിയായ മിൽഡ്രഡ് ഹാരിസിനെയാണ് (Mildred Harris) അദ്ദേഹം ആദ്യം വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ മരിച്ചുപോയത് വലിയ ആഘാതമായി. താമസിയാതെ അവർ വേർപിരിഞ്ഞു.
advertisement
പിന്നീട് ലിഡ ഗ്രേയെ (Lita Grey) വിവാഹം കഴിച്ചു. 'ദി ഗോൾഡ് റഷ്' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്ന ലിഡയുമായുള്ള വിവാഹം അക്കാലത്ത് വലിയ വാർത്തയായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നെങ്കിലും ദാമ്പത്യം വിവാദങ്ങളോടെ അവസാനിച്ചു. പോളറ്റ് ഗോഡ്ഡാർഡ് (Paulette Goddard) എന്ന നടിയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ. 'മോഡേൺ ടൈംസ്' പോലുള്ള ക്ലാസിക് ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച പോളറ്റിനെ അദ്ദേഹം രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.
advertisement
ചാപ്ലിന് 54 വയസ്സുള്ളപ്പോഴാണ് 18 വയസ്സുകാരിയായ ഊന ഒ'നീലിനെ (Oona O'Neill) വിവാഹം കഴിക്കുന്നത്. പ്രശസ്ത നാടകകൃത്ത് യൂജിൻ ഒ'നീലിന്റെ മകളായിരുന്നു ഊന. പ്രായവ്യത്യാസം വലിയ ചർച്ചയായെങ്കിലും ചാപ്ലിന്റെ മരണം വരെ ആ ബന്ധം സന്തോഷകരമായി തുടർന്നു. സ്വിറ്റ്‌സർലൻഡിലേക്ക് നാടുകടത്തപ്പെട്ടപ്പോഴും ഊന അദ്ദേഹത്തിന് തണലായി കൂടെ നിന്നു. ഈ ബന്ധത്തിൽ അവർക്ക് എട്ട് മക്കളുണ്ടായിരുന്നു.
advertisement
ചാപ്ലിന്റെ കുടുംബം സിനിമയുടെ ചരിത്രത്തിൽ വലിയൊരു സ്ഥാനം തന്നെ വഹിക്കുന്നു. നാല് ഭാര്യമാരിൽ നിന്നായി അദ്ദേഹത്തിന് 11 മക്കളുണ്ടായിരുന്നു. മകൾ ജെറാൾഡിൻ ചാപ്ലിൻ ഉൾപ്പെടെയുള്ളവർ ലോകപ്രശസ്ത നടികളായി മാറി. നിലവിൽ ചാപ്ലിൻ കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട 26 പേരക്കുട്ടികൾ ഹോളിവുഡിലും ലോക സിനിമയിലും സജീവമാണ്.
advertisement
advertisement







