പരിമിതികളെ മായ്ച്ചുകളഞ്ഞ ക്യാൻവാസുകൾ; ഭിന്നശേഷി കലാകാരന്മാരുടെ 'റിഫ്ലക്‌ഷൻസ്' ചിത്രപ്രദർശനം കോഴിക്കോട് ശ്രദ്ധേയമായി
Last Updated:
കോഴിക്കോട് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ കലാകാരുടെ 'റിഫ്ലക്‌ഷൻസ്' പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഈ ലോകത്തിലെ കാഴ്ചകളും വർണവിസ്മയങ്ങളും എല്ലാർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് 'റിഫ്ലക്‌ഷൻസ്' കലാ പ്രദർശനത്തിലൂടെ കൊച്ചു മിടുക്കരായ കുട്ടികൾ തെളിയിച്ചു. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ അവസാനിച്ച ഭിന്നശേഷിക്കാരായ കലാകാരരുടെ 'റിഫ്ലക്‌ഷൻസ്' പ്രദർശനത്തിൽ എട്ടുപേരുടെ ചിത്രങ്ങളാണുണ്ടായിരുത്.
കട്ടിപ്പാറ കാരുണ്യതീരം കാമ്പസിലെ വൊക്കേഷണൽ ട്രെയിനിങ് സെൻ്ററും പ്രതീക്ഷാഭവൻ റിഹാബിലിറ്റേഷൻ സെൻ്ററും ചേർന്നാണ് പ്രദർശനമൊരുക്കിയത്. രാമു, രാജ് കുമാർ, ഫാർലു, ഹസീന, മഞ്ജുഷ, നഫ, ഫാത്തിമ ജിൻസിയ, അമീർ അലി എന്നിവരാണ് പ്രദർശനത്തിനു തയ്യാറായി ചിത്രങ്ങൾ പങ്കുവെച്ചത്. കാരുണ്യ തീരത്തിലെ ക്രാഫ്റ്റ് യൂണിറ്റിൽ പഠിക്കുന്നവരാണിവർ. കാൻവാസിലും ഗ്ലാസിലും വരച്ച 80 ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ അവസാനിച്ച പ്രദർശനത്തിലുണ്ടായിരുന്നത്. ഇവയുടെ വിൽപ്പനയും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ കലാകാരുടെ 'റിഫ്ലക്‌ഷൻസ്' പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷനായി. കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. ആദ്യ മൂന്നുചിത്രങ്ങൾ ഡോ. മുഹമ്മദുണ്ണി ഓളകര, സന്നാഫ് പാലക്കണ്ടി, ഫൗസിയ ഷുക്കൂർ എന്നിവർ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ടു ഉൽഘാടനം നിർവഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 06, 2026 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പരിമിതികളെ മായ്ച്ചുകളഞ്ഞ ക്യാൻവാസുകൾ; ഭിന്നശേഷി കലാകാരന്മാരുടെ 'റിഫ്ലക്‌ഷൻസ്' ചിത്രപ്രദർശനം കോഴിക്കോട് ശ്രദ്ധേയമായി









