അയ്യോ വേണ്ടേ എന്ന്‌ 17 അഭിനേതാക്കളും 21 നിർമാതാക്കളും പറഞ്ഞ സിനിമയിൽ മലയാളി നടി അഭിനയിച്ചു; സൂപ്പർഹിറ്റായി

Last Updated:
പലപ്പോഴും ഒരഭിനേതാവ് വേണ്ടെന്നു വച്ച ചിത്രം മറ്റൊരാളുടെ കടന്നു വരവിൽ ഹിറ്റായി മാറിയ ചരിത്രം ഇന്ത്യൻ സിനിമയിലുണ്ട്. മലയാളത്തിലുമുണ്ട്
1/6
പലപ്പോഴും ഒരഭിനേതാവ് വേണ്ടെന്നു വച്ച ചിത്രം മറ്റൊരാളുടെ കടന്നു വരവിൽ ഹിറ്റായി മാറിയ ചരിത്രം ഇന്ത്യൻ സിനിമയിലുണ്ട്. മലയാളത്തിലുമുണ്ട്. ഇവിടെ പറയാൻ പോകുന്നത് ഏതെങ്കിലും ഒരഭിനേതാവ് വേണ്ടെന്നു വച്ച ചിത്രമല്ല. ഏതാണ്ട് 17 ഓളം നടന്മാരും, 21 നിർമാതാക്കളും വേണ്ടെന്നു വച്ച ഒരു കഥ പിൽക്കാലത്ത് സൂപ്പർഹിറ്റായി മാറി. കൂടുതൽ റിസ്കും ഡാർക്കുമായ ഇങ്ങനെയൊരു പ്രമേയം കൈവെക്കണോ എന്ന ചിന്തയാണ് ഇത്രയും പേരെ പിന്മാറാൻ പ്രേരിപ്പിച്ച ഘടകം. പക്ഷെ തിയേറ്ററിൽ ആ ഭയങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ചിത്രം സൂപ്പർഹിറ്റായി മാറി. ബോക്സ് ഓഫീസിൽ ഗംഭീരവിജയമായി മാറിയ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. കൂടാതെ ഈ ജോണറിനെ തന്നെ അടിമുടി മാറ്റിമറിച്ച ക്ലാസിക്കായി ചിത്രം നിലകൊള്ളുന്നു

advertisement
2/6
'രാച്ചസൻ' എന്ന ചിത്രം ഇറങ്ങിയ ഭാഷ തമിഴ്. വിഷ്ണു വിശാൽ നായകനായ ചിത്രം റിലീസ് ചെയ്തത് 2018ൽ. ചിത്രത്തിൽ അമല പോൾ നായികയായി വേഷമിട്ടു. സംഗിലി മുരുകൻ, രാധ രവി, നിഴൽകൾ രവി, കാളി വെങ്കട്ട്, മുനീഷ്‌കാന്ത്, വിനോത് സാഗർ തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു ഇത്. ജിബ്രാൻ ഒരുക്കിയ പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്ന്. ഇന്നും ആ സംഗീതം കേൾക്കുന്ന വ്യക്തികൾക്ക് രോമാഞ്ചമേകുന്ന ചിത്രമാണിത് (തുടർന്ന് വായിക്കുക)

3/6
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ സംസാരിച്ച ചിത്രം, അതിന്റെ ക്ളൈമാക്സ് രംഗം കൊണ്ട് പ്രേക്ഷകരിൽ ആഴത്തിൽ സ്വാധീനം സൃഷ്‌ടിച്ചു. തുടക്കം മുതൽ ഒടുക്കം വരെയും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തിയ ചിത്രം കൂടിയായിരുന്നു ഇത്. സ്ത്രീകളെ സമ്മാനങ്ങൾ നൽകി തട്ടിക്കൊണ്ടുപോകുന്ന സൈക്കോയെ മുൻനിർത്തിയായിരുന്നു പ്രമേയം. ഒടുവിൽ ഒരു പോലീസുകാരൻ അയാളെ കണ്ടെത്താൻ തീരുമാനിച്ചുറപ്പിച്ചിറങ്ങുന്നു. അവസാന രംഗം വരെയും പ്രേക്ഷകരെ പിടിച്ചിരുത്തിയ ത്രില്ലർ എന്ന നിലയിൽ ചിത്രം ശ്രദ്ധനേടി
 സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ സംസാരിച്ച ചിത്രം, അതിന്റെ ക്ളൈമാക്സ് രംഗം കൊണ്ട് പ്രേക്ഷകരിൽ ആഴത്തിൽ സ്വാധീനം സൃഷ്‌ടിച്ചു. തുടക്കം മുതൽ ഒടുക്കം വരെയും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തിയ ചിത്രം കൂടിയായിരുന്നു 'രാച്ചസൻ'. സ്ത്രീകളെ സമ്മാനങ്ങൾ നൽകി തട്ടിക്കൊണ്ടുപോകുന്ന സൈക്കോയെ മുൻനിർത്തിക്കൊണ്ടുള്ള പ്രമേയം. ഒടുവിൽ ഒരു പോലീസുകാരൻ അയാളെ കണ്ടെത്താൻ തീരുമാനിച്ചുറപ്പിച്ചിറങ്ങുന്നു. അവസാന രംഗം വരെയും പ്രേക്ഷകരെ പിടിച്ചിരുത്തിയ ത്രില്ലർ എന്ന നിലയിൽ ചിത്രം ശ്രദ്ധനേടി
advertisement
4/6
ഈ സിനിമ നിരവധിപ്പേർ വേണ്ടെന്നുവച്ച വിവരം പറഞ്ഞത് നായകൻ വിഷ്ണു വിശാൽ തന്നെയാണ്.
 ഈ സിനിമ നിരവധിപ്പേർ വേണ്ടെന്നുവച്ച വിവരം പറഞ്ഞത് നായകൻ വിഷ്ണു വിശാൽ തന്നെയാണ്. "17 അഭിനേതാക്കൾ കഥ കേൾക്കുകയും അഭിനയിക്കാൻ വിസമ്മതിക്കുകയും ചെയ്‌തു. അതുപോലെതന്നെ 21 നിർമാതാക്കൾ ഈ കഥ നിർമിക്കുന്നതിൽ നിന്നും പിൻവലിഞ്ഞു. ഒടുവിൽ, ആക്സസ് ഫിലിം ഫാക്ടറിയുടെ ദില്ലി ബാബു മുന്നോട്ടു വരികയും ചിത്രം നിർമിക്കാൻ തീരുമാനിക്കുകയുമായിരുന്നു." മുൻനിര നടൻമാർ നിരസിച്ച ചിത്രം ഏറ്റെടുത്ത് അഭിനയിക്കാൻ തീരുമാനിച്ച വിഷ്ണു വിശാൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു
advertisement
5/6
മാനസിക പ്രശ്നത്തെ മോശമായി ചിത്രീകരിച്ചതിന്റെ പേരിലും സിനിമ വിമർശനം ഏറ്റുവാങ്ങി. ക്രൈം ത്രില്ലർ ചിത്രത്തിൽ ക്രിസ്ത്യാനികളെ വില്ലന്മാരാക്കി കാട്ടി എന്നായിരുന്നു മറ്റൊരാക്ഷേപം. ഇത്രയും വിമർശനം ഉണ്ടായെങ്കിലും, 'രാച്ചസൻ' ഇന്നും തമിഴ് സിനിമയിലെ പകരം വയ്ക്കാനില്ലാത്ത കഥാപശ്ചാത്തലമായി വർത്തിക്കുന്നു

6/6
ഇതിലെ വില്ലൻ കഥാപാത്രത്തിനായി നടൻ നാൻ ശരവണൻ നടത്തിയ മേക്കോവർ അക്കാലത്തെ വാർത്താ കോളങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ബോക്സ് ഓഫീസിൽ 20 കോടി രൂപ കളക്ഷൻ നേടിയ സിനിമയായിരുന്നു 'രാച്ചസൻ'. വിജയലക്ഷ്മി അഥവാ വിജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അമല പോൾ ആണ്

ഫേസ്ബുക്ക് ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ ഹരിയാനക്കാരൻ അറസ്റ്റില്‍

  • ഹരിയാനയിലെ സുനിൽ എന്ന യുവാവ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ഐഎസ്ഐയുടെ ഹണിട്രാപ്പിൽ കുടുങ്ങി.

  • സൈന്യത്തിന്റെയും വ്യോമസേനയുടെയും രഹസ്യ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു.

  • പോലീസ് സുനിലിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പരിശോധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.

View All
advertisement