കണ്ണൂർ ധർമ്മടത്ത് മഴ പെയ്യുന്നത് ദിവസങ്ങളോളം കാത്ത മണിരത്നം; അങ്ങനെ ചിത്രീകരിച്ച സൂപ്പർഹിറ്റ് ഗാനം

Last Updated:
സിനിമയെന്ന പോലെത്തന്നെ, ഗാനരംഗങ്ങൾക്കും തുല്യമായതോ, അതിന്മേലെയോ പ്രാധാന്യം ലഭിച്ച സിനിമയാണ് 'അലൈപായുതേ'
1/6
സംവിധായകന്റെ മനസ് ഒരു ചിത്രകാരന്റേത് പോലെയായാൽ ഗുണങ്ങൾ പലതുണ്ട്. മികച്ച ക്യാമറാമാന്റെ സഹായം കൂടിയായാൽ, പ്രേക്ഷകന് ജീവൻതുടിക്കുന്ന ഒരു പെയിന്റിംഗ് സ്‌ക്രീനിൽ ചലിക്കുന്നത് കാണാം. പ്രകൃതിയെ അതിന്റെ പൂർണമായ ചടുലതയിൽ ആസ്വദിക്കാം. സംഗീതത്തിന് ജീവന്റെ താളമെന്നു മനസിലാക്കാം. അത്തരമൊരു സംവിധായകനാണ് മണിരത്നം. കൂടെ എ.ആർ. റഹ്മാന്റെ സംഗീതം കൂടിയായാൽ, പറയേണ്ട കാര്യമില്ല. റഹ്മാന്റെ ദുർഘടമായ കോമ്പോസിഷനുകളെ ത്രസിപ്പിക്കുന്ന രംഗങ്ങളാക്കി മാറ്റാൻ മണിരത്നത്തിന് പ്രത്യേക ശൈലിയുണ്ട്. അത്തരത്തിൽ ഒരു റഹ്മാൻ സംഗീതത്തിന് ജീവൻ നൽകാൻ മണിരത്നം കേരളത്തിലെ ധർമ്മടത്ത് കാലവർഷം വരാൻ കാത്തിരുന്നത് ദിവസങ്ങളോളം
സംവിധായകന്റെ മനസ് ഒരു ചിത്രകാരന്റേത് പോലെയായാൽ ഗുണങ്ങൾ പലതുണ്ട്. മികച്ച ക്യാമറാമാന്റെ സഹായം കൂടിയായാൽ, പ്രേക്ഷകന് ജീവൻതുടിക്കുന്ന ഒരു പെയിന്റിംഗ് സ്‌ക്രീനിൽ ചലിക്കുന്നത് കാണാം. പ്രകൃതിയെ അതിന്റെ പൂർണമായ ചടുലതയിൽ ആസ്വദിക്കാം. സംഗീതത്തിന് ജീവന്റെ താളമെന്നു മനസിലാക്കാം. അത്തരമൊരു സംവിധായകനാണ് മണിരത്നം (Mani Ratnam). കൂടെ എ.ആർ. റഹ്മാന്റെ സംഗീതം കൂടിയായാൽ, പറയേണ്ട കാര്യമില്ല. റഹ്മാന്റെ ദുർഘടമായ കോമ്പോസിഷനുകളെ ത്രസിപ്പിക്കുന്ന രംഗങ്ങളാക്കി മാറ്റാൻ മണിരത്നത്തിന് പ്രത്യേക ശൈലിയുണ്ട്. അത്തരത്തിൽ ഒരു റഹ്മാൻ സംഗീതത്തിന് ജീവൻ നൽകാൻ മണിരത്നം കേരളത്തിലെ ധർമ്മടത്ത് കാലവർഷം വരാൻ കാത്തിരുന്നത് ദിവസങ്ങളോളം
advertisement
2/6
സിനിമയെന്ന പോലെത്തന്നെ, ഗാനരംഗങ്ങൾക്കും തുല്യമായതോ, അതിന്മേലെയോ പ്രാധാന്യം ലഭിച്ച സിനിമയാണ് അലൈപായുതേ. ആർ. മാധവനും, ശാലിനി അജിത്തും തകർത്തഭിനയിച്ച ചിത്രം. പ്രണയത്തിനും രഹസ്യ വിവാഹത്തിനും ഏറ്റവും മികച്ച ഫ്രയിമുകൾ സമ്മാനിച്ച ചിത്രം. ഈ സിനിമ ഇറങ്ങുംവരെ മണിരത്നത്തിന്റെ അഞ്ച് സിനിമകൾക്ക് റഹ്മാൻ സംഗീതം തീർത്തിരുന്നു. ടൈറ്റിൽ ട്രാക്ക് ഉൾപ്പെടെയുള്ള ഗാനങ്ങൾക്ക് മാസ്മരികത തീർത്തത് എ.ആർ. റഹ്മാന്റെ സംഗീതം. ഈ പാട്ടുകൾ ഒന്നുപോലും ഇന്നും കാലഹരണപ്പെട്ടിട്ടില്ല എന്നുവേണം മനസിലാക്കാൻ (തുടർന്ന് വായിക്കുക)
സിനിമയെന്ന പോലെത്തന്നെ, ഗാനരംഗങ്ങൾക്കും തുല്യമായതോ, അതിന്മേലെയോ പ്രാധാന്യം ലഭിച്ച സിനിമയാണ് 'അലൈപായുതേ'. ആർ. മാധവനും, ശാലിനി അജിത്തും തകർത്തഭിനയിച്ച ചിത്രം. പ്രണയത്തിനും രഹസ്യ വിവാഹത്തിനും ഏറ്റവും മികച്ച ഫ്രയിമുകൾ സമ്മാനിച്ച ചിത്രം. ഈ സിനിമ ഇറങ്ങുംവരെ മണിരത്നത്തിന്റെ അഞ്ച് സിനിമകൾക്ക് റഹ്മാൻ സംഗീതം തീർത്തിരുന്നു. ടൈറ്റിൽ ട്രാക്ക് ഉൾപ്പെടെയുള്ള ഗാനങ്ങൾക്ക് മാസ്മരികത തീർത്തത് എ.ആർ. റഹ്മാന്റെ സംഗീതം. ഈ പാട്ടുകൾ ഒന്നുപോലും ഇന്നും കാലഹരണപ്പെട്ടിട്ടില്ല എന്നുവേണം മനസിലാക്കാൻ (തുടർന്ന് വായിക്കുക)
advertisement
3/6
മാധവന്റെ കഥാപാത്രമായ കാർത്തിക്, ശാലിനി അവതരിപ്പിക്കുന്ന ശക്തി എന്നിവർ തമ്മിലെ പ്രണയവും വിവാഹവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുവരുടെയും വീട്ടുകാർ വിവാഹം എതിർത്തതിനാൽ, രഹസ്യമായി വിവാഹം ചെയ്യുകയും, പിന്നീട് അവർ എല്ലാം മനസിലാക്കുന്നതും, വീടുവിട്ടിറങ്ങി ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നതാണ് സിനിമയ്ക്ക് പ്രമേയം. വീട്ടുകാർ സമ്മതിക്കില്ല എന്നാകുന്നതും, ഒരുവേള ഇരുവരും പിരിഞ്ഞു കഴിയാൻ തീരുമാനിക്കുന്നുണ്ട്. ഈ സമയം മെഡിക്കൽ ഇന്റേൺ ആയ ശക്തി തീരപ്രദേശത്തെ ക്യാമ്പിൽ സേവനംഅനുഷ്‌ഠിക്കുകയും, അവളെ അന്വേഷിച്ച് കാർത്തിക് എത്തുകയും ചെയ്യുന്ന രംഗമുണ്ട്

4/6
മണിരത്നത്തിന്റെ അലൈപായുതേയിലെ ഗാനരംഗ ചിത്രീകരണത്തിലെ കഥകൾ തന്നെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്നും സൂപ്പർഹിറ്റായ 'പച്ചൈ നിറമേ' എന്ന ഗാനം ഷൂട്ട് ചെയ്യാൻ കശ്മീരിലെ 25 ദിവസങ്ങൾ വേണ്ടിവന്നു. കശ്മീർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2003 വരെ കശ്മീരിൽ ചിത്രീകരിച്ച ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. നിറങ്ങളുടെ പേമാരി കൂടിയായ ഈ ഗാനരംഗത്തിൽ, നിറങ്ങൾക്ക് മിഴിവേകാൻ ഒട്ടേറെ ഫിൽറ്ററുകൾ വേണ്ടിവന്നു എന്നു ശ്രീറാം ഒരിക്കൽ പറഞ്ഞിരുന്നു

5/6
ഇതേ സിനിമയിലെ 'സെപ്റ്റംബർ മാതം', 'എവനോ ഒരുവൻ' തുടങ്ങിയ ഗാനങ്ങൾ ചിത്രീകരിച്ചത് കേരളത്തിലാണ്. കേരളത്തിലെ കണ്ണൂർ ധർമടം എന്ന സ്ഥലമാണ് അതിനു പശ്ചാത്തലം തീർത്തത്. ഇവിടുത്തെ ധർമടം ദ്വീപിലും, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഗസ്റ്റ് ഹൗസിലുമായാണ് ഈ ഗാനങ്ങൾ ഷൂട്ട് ചെയ്തത്. 'എവനോ ഒരുവൻ' എന്ന ഗാനരംഗം ചിത്രീകരിക്കാൻ മണിരത്നം ഉപയോഗിച്ചത് എഫക്റ്റുകൾ ഒന്നുമായിരുന്നില്ല. ഗാനം പ്രതീക്ഷിക്കുന്നത് പോലെയുള്ള രംഗങ്ങൾ ഒപ്പിയെടുക്കാൻ മണിരത്നം കാലവർഷം വരുവാനായി ദിവസങ്ങളോളം കാത്തിരുന്നു

6/6
അലൈപായുതേ തെലുങ്കിൽ 'സഖി' എന്ന പേരിൽ ഡബ് ചെയ്യപ്പെട്ടിരുന്നു. ഹിന്ദിയിൽ 'സാത്തിയ' എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. 2002ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം, റീമേക്ക് ചെയ്ത ശേഷം മാത്രമാണ് പുറത്തിറക്കിയത്. ആദ്യമായാണ് മണിരത്നം തന്റെ ഒരു ചിത്രത്തിന്റെ നിർമാണാവകാശം മറ്റൊരു ഭാഷയ്ക്ക് റീമേക്കിനായി നൽകിയത്

ക്ലാപ്പ്ബോർഡുമായി ഇന്നസെന്റിന്റെ ഭാര്യ ആലിസ്; കൊച്ചുമകൻ ഇന്നസെന്റ് സോണറ്റിന്റെ ആദ്യ ചിത്രത്തിന് തുടക്കം
ക്ലാപ്പ്ബോർഡുമായി ഇന്നസെന്റിന്റെ ഭാര്യ ആലിസ്; കൊച്ചുമകൻ ഇന്നസെന്റ് സോണറ്റിന്റെ ആദ്യ ചിത്രത്തിന് തുടക്കം
  • ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പുതുക്കാട് ആരംഭിച്ചു.

  • ആലിസ് ഫസ്റ്റ് ക്ലാപ്പടിച്ച് ചിത്രീകരണം ഉദ്ഘാടനം ചെയ്തു

  • ടിനി ടോമിന്റെ മകൻ ആദം ഷെം ടോം, ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവരും പ്രധാനവേഷങ്ങളിൽ.

View All
advertisement