സ്പർശം-2025: കോഴിക്കോട് വേദി കീഴടക്കി ഭിന്നശേഷിക്കാരായ കുട്ടികൾ

Last Updated:

സ്പർശം-2025 ചടങ്ങ് അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് സമൂഹത്തിൻ്റെ പിന്തുണ എപ്പോഴുമുണ്ടാകണമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സ്പർശം 2025
സ്പർശം 2025
കോഴിക്കോട് ഭിന്നശേഷിക്കാരായ കുട്ടികൾ ആടിയും പാടിയും വേദി കീഴടക്കിയപ്പോൾ അവരോടൊപ്പം കാണികളും ആവേശത്തിലായി. സർഗവാസനയുള്ളവർക്ക് കലാപ്രകടനങ്ങൾ കാഴ്ചവെക്കാൻ പരിമിതികൾ ഒരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട് 'സ്പർശം' കലാസംഗമം കോഴിക്കോട് അരങ്ങേറി. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം ഒത്തുകൂടാനും മതിമറന്ന് സന്തോഷിക്കാനുമുള്ള വേദികൂടിയായിരുന്നു അത്.
ലയൺസ് ക്ലബ് കാലിക്കറ്റ് യൂഫോറിയയുടെ നേതൃത്വത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിലാണ് ഇരുപതോളം സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലാസംഗമം 'സ്പർശം-2025' അരങ്ങേറികൊണ്ട് ഒരു പുതിയ ലോകം തീർത്തത്. ദേവദൂതർ ദി സിങിങ് കളക്ടീവിൻ്റെ ഗാനാവതരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓരോ ഗാനത്തിനൊപ്പവും കുട്ടികൾ ആസ്വദിച്ച് നൃത്തം ചെയ്തു. പിന്നാലെ മലാപ്പറമ്പ് തണലിലെ വിദ്യാർഥികളുടെ സ്വാഗതനൃത്തവും അരങ്ങേറി. ഒപ്പന, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനാലാപനം തുടങ്ങിയ കലാപരിപാടികളിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ സ്പർശം-2025ൽ പ്രകടിപ്പിച്ചു.
advertisement
സ്പർശം-2025 ചടങ്ങ് അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് സമൂഹത്തിൻ്റെ പിന്തുണ എപ്പോഴുമുണ്ടാകണമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. ലയൺസ് ക്ലബ് കാലിക്കറ്റ് യൂഫോറിയ പ്രസിഡൻ്റ് കെ. ജിതേഷ് അധ്യക്ഷനായി.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സ്പർശം-2025: കോഴിക്കോട് വേദി കീഴടക്കി ഭിന്നശേഷിക്കാരായ കുട്ടികൾ
Next Article
advertisement
ശസ്ത്രക്രിയ നടത്തുന്നതിനിടെ രോഗിയെ വിട്ട് നഴ്സുമായി സെക്സിലേർപ്പെട്ടെന്ന് ഡോക്ടറുടെ കുറ്റസമ്മതം 
ശസ്ത്രക്രിയ നടത്തുന്നതിനിടെ രോഗിയെ വിട്ട് നഴ്സുമായി സെക്സിലേർപ്പെട്ടെന്ന് ഡോക്ടറുടെ കുറ്റസമ്മതം 
  • ഡോ. അൻജും ശസ്ത്രക്രിയയ്ക്കിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി കുറ്റസമ്മതം നടത്തി.

  • ശസ്ത്രക്രിയ പാതിവഴിയിൽ നിർത്തി ഡോക്ടറും നഴ്സും ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി സഹപ്രവർത്തകൻ കണ്ടു.

  • ഡോ. അൻജും 2024 ഫെബ്രുവരിയിൽ ടെയിംസൈഡ് ആശുപത്രി വിട്ട് പാകിസ്ഥാനിലേക്ക് താമസം മാറി.

View All
advertisement