ഗോത്രവർഗ യുവജന ശാക്തീകരണത്തിന് 'മേരാ യുവഭാരത്' പരിപാടി; ഗവർണർ ഉദ്ഘാടനം ചെയ്തു
Last Updated:
ഒരാഴ്ച നീണ്ട യുവജന സമ്പര്‍ക്ക പരിപാടി രാജ്യത്ത് 21 സ്ഥലങ്ങളിലായി നടന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും എത്തുമ്പോള്‍ മാത്രമേ രാജ്യത്തിൻ്റെ പുരോഗമനം പൂര്‍ണമാകുവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കോഴിക്കോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും യുവജനകാര്യ-കായിക മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ കോഴിക്കോട് മേരാ യുവഭാരത് സംഘടിപ്പിച്ച പട്ടികവര്‍ഗ യുവജന സംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷയെന്നും അതതു പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് യുവജനങ്ങളായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന വികസന-ക്ഷേമ പരിപാടികളെക്കുറിച്ച് അറിവുണ്ടായാല്‍ മാത്രമേ ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയൂ. പിന്നാക്ക മേഖലകളിലെ ഗോത്രവര്‍ഗ യുവജനങ്ങള്‍ക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍, സംസ്‌കാരം, പാരമ്പര്യം, ജീവിത ശൈലികള്‍ എന്നിവയെ നേരില്‍ കണ്ട് മനസ്സിലാക്കാനും രാഷ്ട്ര നിര്‍മാണ പാരിപാടികളെക്കുറിച്ചറിയാനും ഇത്തരം പരിപാടിയിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗോത്രവര്‍ഗ യുവജനങ്ങളുടെ ശാക്തീകരണവും സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടന്നു. ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍, മൊഹ്‌ല മണ്‍പുര്‍ അംബാഗര്‍ഹ് ചൗക്കി, കാങ്കര്‍, സുക്മ, ഝാര്‍ഖണ്ഡിലെ പശ്ചിം സിങ്ബും, മധ്യപ്രദേശിലെ ബാല്‍ഗഢ് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഒരാഴ്ച നീണ്ട യുവജന സമ്പര്‍ക്ക പരിപാടി രാജ്യത്ത് 21 സ്ഥലങ്ങളിലായി നടന്നു.
advertisement
കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ സര്‍ക്കാര്‍ യൂത്ത് ഹോസ്റ്റലില്‍ നടന്ന പരിപാടിയില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷനായി. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, മേരാ യുവഭാരത് സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍കുമാര്‍, ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എന്‍ എസ് വെങ്കിടേശ്വരന്‍, ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി, മേരാ ഭാരത് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ സി സനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 17, 2025 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഗോത്രവർഗ യുവജന ശാക്തീകരണത്തിന് 'മേരാ യുവഭാരത്' പരിപാടി; ഗവർണർ ഉദ്ഘാടനം ചെയ്തു


