മരട് തീരദേശ പ്രദേശവാസികൾക്ക് ആശ്വാസമായി ഫ്ലോട്ടിങ് ഡിസ്‌പെൻസറി പുനരാരംഭിച്ചു

Last Updated:

മികച്ച നിലവാരത്തിലുള്ള ചികിത്സാ സഹായം പ്രദേശങ്ങളിലെ ജനങ്ങൾക്ക് വീട്ടുപടിക്കൽ ലഭിക്കുന്നത് ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റമാകും.

മരട് കടവിൽ  നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.
മരട് കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.
കായലോരത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഡിസ്‌പെൻസറിയുടെ തിരിച്ചുവരവ് തീരദേശവാസികൾക്ക് വലിയ ആശ്വാസമാവും.​ മരടിൻ്റെ വിവിധയിടങ്ങളിലും കുമ്പളം പഞ്ചായത്തിലും പുഴമാർഗമാണ് മരുന്നുകളും ഡോക്ടറുടെ സേവനവും എത്തിച്ചിരുന്നത്. ഒരു ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നീഷ്യൻ എന്നിവരടങ്ങുന്ന ടീമാണ് ഫ്ലോട്ടിങ് ഡിസ്‌പെൻസറിയിലുള്ളത്. മികച്ച നിലവാരത്തിലുള്ള ചികിത്സാ സഹായം പ്രദേശങ്ങളിലെ ജനങ്ങൾക്ക് വീട്ടുപടിക്കൽ ലഭിക്കുന്നത് ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റമാകും.
ഫ്ലോട്ടിങ് ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം മരട് കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ആൻ്റണി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷയായി. ​സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി ഡി രാജേഷ്, മോളി ഡെന്നി, ജയ ജോസഫ്, ജെയ്നി പീറ്റർ, മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് സൗമ്യ, ഡോ. പ്രീത, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മരട് തീരദേശ പ്രദേശവാസികൾക്ക് ആശ്വാസമായി ഫ്ലോട്ടിങ് ഡിസ്‌പെൻസറി പുനരാരംഭിച്ചു
Next Article
advertisement
'ഐ ലവ് മുഹമ്മദ്' റാലി സംഘർഷം; യുപി പുരോഹിതൻ കസ്റ്റഡിയിൽ
'ഐ ലവ് മുഹമ്മദ്' റാലി സംഘർഷം; യുപി പുരോഹിതൻ കസ്റ്റഡിയിൽ
  • തൗഖീർ റാസ ഖാനെ ബറേലിയിൽ നടന്ന 'ഐ ലവ് മുഹമ്മദ്' റാലി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.

  • പൊലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്തു.

  • പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.

View All
advertisement