എറണാകുളത്ത് 61 കുടുംബശ്രീ സിഡിഎസ്സുകൾക്ക് ഐ.എസ്.ഒ. അംഗീകാരം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്.
എറണാകുളം ജില്ലയില 61 കുടുംബശ്രീ സി.ഡി.എസ്. കാര്യാലയങ്ങൾക്ക് ഐ.എസ്.ഒ. (ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ) അംഗീകാരം. ജില്ലാതല പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി നിർവഹിച്ചു. ഫയലുകളുടെ ക്രമീകരണം, ധനകാര്യ ഇടപാടുകളുടെ കൃത്യത, പശ്ചാത്തല സൗകര്യങ്ങൾ, സേവന പ്രവർത്തനങ്ങളിലെ കാര്യക്ഷമത, സമയബന്ധിതമായ പൂർത്തീകരണം എന്നിവയിൽ മികവ് കൈവരിച്ചാണ് സ്ഥാപനങ്ങൾ ഐ.എസ്.ഒ. നിലവാരത്തിലേക്ക് എത്തിയത്. സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്.
തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. എം.എൽ.എമാരായ ഉമാ തോമസ്, ടി ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയായി. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി എം റെജീന, തൃക്കാക്കര സി.ഡി.എസ്. ചെയർ പേഴ്സൺ ജാൻസി ജോർജ്, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഓഡിനേറ്റർമാരായ എം ഡി സന്തോഷ്, കെ ആർ രജിത, കെ സി അനുമോൾ, ഡി.പി.എം. പി ആർ അരുൺ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 27, 2025 5:01 PM IST