കോഴിക്കോടിന് അഭിമാനമായി സമ്പൂർണ ജലബജറ്റ് പ്രഖ്യാപനം; ജലലഭ്യത ഉറപ്പാക്കാൻ ശാസ്ത്രീയ ഇടപെടലുകൾ
Last Updated:
ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, പരിസ്ഥിതി പ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കാളികളായി.
കോഴിക്കോട് ജില്ലക്ക് അഭിമാനമായി സമ്പൂർണ ജലബജറ്റ് പ്രഖ്യാപനം. എസ് കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയാണ് സമ്പൂര്‍ണ ജലബജറ്റ് പ്രഖ്യാപനം നിര്‍വഹിച്ചത്. ഓരോ പ്രദേശത്തെയും ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലബജറ്റ് തയ്യാറാക്കിയതാണ് ജില്ലാതല പ്രഖ്യാപനം.
ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിൻ്റെ അളവും വിവിധ ആവശ്യങ്ങൾക്ക് വേണ്ട ജലത്തിൻ്റെ അളവും കണക്കാക്കി, ജലക്ഷാമം നേരിടുന്ന മേഖലകളിൽ ശാസ്ത്രീയ ഇടപെടലുകൾ ആസൂത്രണം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, പരിസ്ഥിതി പ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കാളികളായി.
വടകര നഗരസഭയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭ ജലബജറ്റ് പ്രവർത്തനം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. കോഴിക്കോട് ജില്ലയിൽ മാഹിപ്പുഴ, കുറ്റ്യാടി, കോരപ്പുഴ, ചാലിയാർ, കല്ലായി, കടലുണ്ടി പുഴകൾ, കനോലി കനാൽ തുടങ്ങിയവയാണ് പ്രധാന ജലസ്രോതസ്സുകളായി പരിഗണിച്ചത്. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലബജറ്റ് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ജലസുരക്ഷാ പദ്ധതി ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി ടി പ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ കെ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 04, 2025 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോടിന് അഭിമാനമായി സമ്പൂർണ ജലബജറ്റ് പ്രഖ്യാപനം; ജലലഭ്യത ഉറപ്പാക്കാൻ ശാസ്ത്രീയ ഇടപെടലുകൾ


