തദ്ദേശ സ്ഥാപനങ്ങളിൽ 25 വർഷം പൂർത്തിയാക്കിയവർക്ക് സ്നേഹാദരവ് നൽകി ജില്ലാ ആസൂത്രണ സമിതി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ജില്ലാ ആസൂത്രണ സമിതിയുടെ അവസാന യോഗത്തിൽ 44 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി.
തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയവർക്ക് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ജനഹൃദയങ്ങളിൽ ഇടം നേടാൻ കഴിഞ്ഞതുകൊണ്ടാണ് ഇത്രയും കാലം തുടർച്ചയായി ജനപ്രതിനിധിയായി തുടരാൻ കഴിയുന്നത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മാനോജ് മൂത്തേടൻ പറഞ്ഞു. ഇത്രയും കാലം ജനപ്രതിനിധിയായി തുടരുക എന്നത് ചെറിയകാര്യമല്ല. ഇവരുടെ സമർപ്പണ ബോധത്തെ മാതൃകയാക്കണം. കഴിഞ്ഞ അഞ്ചുവർഷമായി കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഏറെ ഒത്തൊരുമയോടെയാണ് ജില്ലാ ആസൂത്രണ സമിതി പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 - 2025 കാലഘട്ടത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട ജില്ലാ ആസൂത്രണ സമിതിയുടെ അവസാന യോഗത്തിൽ 44 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. പതിമൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികളും അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ആസൂത്രണസമിതി അംഗങ്ങളായ ജമാൽ മണക്കാടൻ, എ.എസ്. അനിൽകുമാർ, കെ. തുളസി, ശാരദ മോഹൻ, കെ.വി. അനിത, റാണിക്കുട്ടി ജോർജ്, റീത്ത പോൾ, അനിമോൾ ബേബി, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 04, 2025 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
തദ്ദേശ സ്ഥാപനങ്ങളിൽ 25 വർഷം പൂർത്തിയാക്കിയവർക്ക് സ്നേഹാദരവ് നൽകി ജില്ലാ ആസൂത്രണ സമിതി


