കോഴിക്കോട് ജില്ലാ കേരളോത്സവത്തിന് ആവേശത്തുടക്കം; പഞ്ചഗുസ്തിയിലും ചെസ്സിലും കരുത്തുകാട്ടി യുവപ്രതിഭകൾ
Last Updated:
വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ആരംഭിച്ചു. ആദ്യ ദിനം പഞ്ചഗുസ്‌തി മത്സരം, ചെസ്സ് മത്സരം എന്നിവ നടന്നു. പഞ്ചഗുസ്‌തി മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ അഞ്ചിത ഷനൂപ്, സീന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
65 കിലോ വിഭാഗത്തിൽ മുഹമ്മദ് ദിൽഷാൻ (രാമനാട്ടുകര മുൻസിപ്പാലിറ്റി), ആദിത്ത് (ബാലുശ്ശേരി ബ്ലോക്ക്), 75 കിലോ വിഭാഗത്തിൽ മുഹമ്മദ് റോഷൻ (കോഴിക്കോട് കോർപ്പറേഷൻ), സാരംഗ് ഗിരീഷ് (കോഴിക്കോട് ബ്ലോക്ക്), 85 കിലോ വിഭാഗത്തിൽ മുഹമ്മദ് അമീൻ (കുന്നമംഗലം ബ്ലോക്ക്), ആകാശ് ആർ കൃഷ്‌ണൻ (കോഴിക്കോട് കോർപ്പറേഷൻ), 85 വിഭാഗം മുകളിൽ ഷാമിൽ റോഷൻ (കോഴിക്കോട് കോർപ്പറേഷൻ), എം എം അഖിൽ (ചേളന്നൂർ ബ്ലോക്ക്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
advertisement
ചെസ്സ് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ പന്തലായനി ബ്ലോക്കിലെ ജയഗീത് ഒന്നാം സ്ഥാനവും വടകര ബ്ലോക്കിലെ ശ്രീരാഗ് രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ മഞ്ജു മഹേഷ് ഒന്നാം സ്ഥാനവും കുന്ദമംഗലം ബ്ലോക്കിലെ ആഖാ കുമാരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 16, 2026 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ജില്ലാ കേരളോത്സവത്തിന് ആവേശത്തുടക്കം; പഞ്ചഗുസ്തിയിലും ചെസ്സിലും കരുത്തുകാട്ടി യുവപ്രതിഭകൾ







