ഭാവനയുടെ ഒപ്പം സിനിമയിലെത്തിയ തൃശൂർകാരി; സിനിമ ഉപേക്ഷിച്ചു പോയ നടി ഇന്ന് നൃത്താധ്യാപിക

Last Updated:
ആദ്യ ചിത്രത്തിൽ താരത്തിന്റെ ഒപ്പം തന്നെ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന
1/6
സിനിമയിൽ വന്നുകഴിഞ്ഞാൽ അവിടെ തന്നെ തങ്ങിനിൽക്കുന്ന താരങ്ങൾ വർഷങ്ങളുടെ അഭിനയപാരമ്പര്യം പേറി നിൽക്കാറുണ്ട്. മറ്റു ചിലരാകട്ടെ, സിനിമയേക്കാൾ പ്രാധാന്യം വ്യക്തി ജീവിതത്തിനുണ്ട് എന്ന തിരിച്ചറിവിൽ ചലച്ചിത്ര ലോകത്തോട് പൂർണമായും വിടപറയും. കേവലം അഞ്ചു വർഷം മാത്രം നീണ്ട സിനിമാ ജീവിതമായിരുന്നു ഈ താരത്തിന്റേത്. അതിനു ശേഷം അവർ വിവാഹിതയാവുകയും, ഭർത്താവും കുട്ടികളുമായി വിദേശത്ത് താമസം ആരംഭിക്കുകയും ചെയ്തു. സിനിമയിലേക്ക് ഈ നടിയെ പിന്നീടാരും കണ്ടില്ല. ആദ്യ ചിത്രത്തിൽ താരത്തിന്റെ ഒപ്പം തന്നെ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന
സിനിമയിൽ വന്നുകഴിഞ്ഞാൽ അവിടെ തന്നെ തങ്ങിനിൽക്കുന്ന താരങ്ങൾ വർഷങ്ങളുടെ അഭിനയപാരമ്പര്യം പേറി നിൽക്കാറുണ്ട്. മറ്റു ചിലരാകട്ടെ, സിനിമയേക്കാൾ പ്രാധാന്യം വ്യക്തി ജീവിതത്തിനുണ്ട് എന്ന തിരിച്ചറിവിൽ ചലച്ചിത്ര ലോകത്തോട് പൂർണമായും വിടപറയും. കേവലം അഞ്ചു വർഷം മാത്രം നീണ്ട സിനിമാ ജീവിതമായിരുന്നു ഈ താരത്തിന്റേത്. അതിനു ശേഷം അവർ വിവാഹിതയാവുകയും, ഭർത്താവും കുട്ടികളുമായി വിദേശത്ത് താമസം ആരംഭിക്കുകയും ചെയ്തു. ഈ നടിയെ സിനിമയിലേക്ക് പിന്നീടാരും കണ്ടില്ല. ആദ്യ ചിത്രത്തിൽ താരത്തിന്റെ ഒപ്പം തന്നെ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന
advertisement
2/6
കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് രേണുക മേനോൻ. രേണുക, ഭാവന, സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ തുടങ്ങിയവർ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ഇത്. പുതുമുഖങ്ങളെ കൊണ്ട് ഹിറ്റ് അടിപ്പിക്കാം എന്ന് തെളിയിച്ച ചിത്രം കൂടിയായിരുന്നു 'നമ്മൾ'. മലയാളത്തിന് പുറമേ, അവർ മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിരുന്നു. 2002ലായിരുന്നു രേണുക മേനോന്റെ ചലച്ചിത്ര പ്രവേശം. നാല് മലയാള സിനിമകളിൽ അഭിനയിച്ച ശേഷം, അവർ നേരെ പോയത് തെലുങ്ക് ചലച്ചിത്ര ലോകത്തേക്കാണ്. പിന്നീട് ഒരു കന്നഡ ചിത്രത്തിലും ഏതാനും തമിഴ് സിനിമകളിലും രേണുക അഭിനയിച്ചു (തുടർന്ന് വായിക്കുക)

3/6
'മായാമോഹിതചന്ദ്രൻ' എന്ന ചിത്രത്തിലായിരുന്നു രേണുക മേനോൻ തുടക്കം കുറിച്ചതെങ്കിലും, അതിനും മുൻപേ എത്തിയ നമ്മൾ ആദ്യ ചിത്രമായി മാറി എന്നൊരു ശ്രുതിയുണ്ട്. ഒരു ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്ത 'നമ്മൾ' ബോക്സ് ഓഫീസിൽ മികച്ച ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിലെ രാക്ഷസി എന്ന ഗാനം അക്കാലത്തെ യൂത്തിനിടയിൽ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. അവരുടെ അഭിനയപാടവത്തെയും പലരും പ്രശംസിച്ചു. ആരാധകരുടെ ഹൃദയത്തിൽ ഇന്നും 'രാക്ഷസി' ഗാനത്തിലെ മുഖമായി രേണുകയുണ്ട്

4/6
'നമ്മൾ' എന്ന സിനിമയ്ക്ക് ശേഷം രേണുകയെ തേടി അവസരങ്ങളുടെ ചാകര തന്നെയുണ്ടായി. നാല് ഭാഷകളിൽ വേഷമിട്ടുവെങ്കിലും രേണുകയ്ക്ക് ആദ്യ ചിത്രമായ 'നമ്മൾ' നൽകിയത് പോലെയൊരു വിജയം നൽകാൻ മറ്റൊരു ചിത്രത്തെക്കൊണ്ടുമായില്ല. അഞ്ചു വർഷങ്ങൾ കൊണ്ട് രേണുക 12 സിനിമകളുടെ ഭാഗമായി

5/6
 വിവാഹം കഴിഞ്ഞതും രേണുക മേനോൻ സിനിമയിൽ നിന്നും പൂർണമായും മാറി. 2006ൽ രേണുക സൂരജ് നമ്പ്യാർ എന്ന ഐ.ടി. പ്രൊഫഷണലിന്റെ ഭാര്യയായി. അതിനു ശേഷം അവർ അമേരിക്കയിലെ കാലിഫോർണിയയിൽ താമസം ആരംഭിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സിനിമയിൽ നിന്നും മാറിയെങ്കിലും, ഇപ്പോഴും കലയുമായുള്ള ബന്ധം രേണുക ഉപേക്ഷിച്ചിട്ടില്ല

6/6
ഇവിടെ രേണുക മേനോൻ ഒരു നൃത്തവിദ്യാലയം നടത്തിവരികയാണ്. ഇൻസ്റ്റഗ്രാമിൽ രേണുക മേനോൻ ഒരു പേജ് സജീവമായി നിലനിർത്തുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവർ പെറുവിലേക്ക് നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങൾ ഫോട്ടോ ഡംപ് ആയി പോസ്റ്റ് ചെയ്തിരുന്നു

'ഞങ്ങൾ അറിയുന്ന ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ്, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല' ബിനോയ് വിശ്വം

  • ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശങ്കരദാസിനെ പിന്തുണച്ച് ബിനോയ് വിശ്വം പ്രതികരിച്ചു

  • അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും ശങ്കരദാസ് ഉത്തമ കമ്മ്യൂണിസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു

  • അന്വേഷണം പൂർത്തിയായ ശേഷം ഗൗരവത്തോടെ കാര്യങ്ങൾ വിലയിരുത്തുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി

View All
advertisement