സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ ചാമ്പ്യൻസ് ട്രോഫിക്ക് കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

Last Updated:

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണക്കപ്പുമായി പര്യടനം നടന്നു.

ചീഫ് മിനിസ്റ്റർസ് ട്രോഫിയുമായി കോഴിക്കോട് ജില്ലാ പ്രതിനിധികൾ
ചീഫ് മിനിസ്റ്റർസ് ട്രോഫിയുമായി കോഴിക്കോട് ജില്ലാ പ്രതിനിധികൾ
ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നല്‍കുന്ന സ്വര്‍ണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) കോഴിക്കോട് ജില്ലയില്‍ ആവേശോജ്വലമായ സ്വീകരണം നൽകി. കോഴിക്കോടെത്തിയ പ്രചാരണ പര്യടനത്തിന് കോഴിക്കോട് ഗവ. മോഡല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി അസീസ്, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ സ്വര്‍ണക്കപ്പിന് സ്വീകരണം ഒരുക്കി. പരീക്ഷാ ജോയിൻ്റ് കമീഷണര്‍ ഗിരീഷ് ചോലയിലിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണക്കപ്പുമായി പര്യടനം നടന്നു.
സ്വീകരണ ചടങ്ങില്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. ഡി.ഡി.ഇ. ടി അസീസ്, ജി ഗംഗാറാണി, എ.ഇ.ഒ.മാരായ പൗളി മാത്യു, കെ വി മൃദുല, പ്രധാനാധ്യാപിക ഗീത, പ്രിന്‍സിപ്പല്‍ മുംതാസ്, ഷജീര്‍ ഖാന്‍, സി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം സ്വര്‍ണക്കപ്പ് ഒക്ടോബര്‍ 21ന് കായികമേള വേദിയായ തിരുവനന്തപുരത്തെത്തികഴിഞ്ഞു. ഘോഷയാത്ര കടന്നുപോകുന്ന വിവിധ കേന്ദ്രങ്ങളില്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കായിക പ്രേമികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത് സ്വീകരണം ഉജ്ജ്വല സമാപനമായി തീർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ ചാമ്പ്യൻസ് ട്രോഫിക്ക് കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല സ്വീകരണം
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement