പട്ടികവർഗക്കാർക്കായി എബിസിഡി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പ്; നഷ്ടപ്പെട്ട രേഖകളുടെ പുതുക്കലടക്കം എല്ലാ സേവനങ്ങളും ലഭ്യം
Last Updated:
ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും നഷ്ടപ്പെട്ട രേഖകളുടെ പുതുക്കലും ഉൾപ്പെടെയുള്ള സേവനങ്ങളാണ് എബിസിഡി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പിൽ ലഭിക്കുക.
കോഴിക്കോട് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലെ വ്യക്തികളുടെ അടിസ്ഥാന രേഖകളുടെ 100 ശതമാനം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായ എബിസിഡി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പിന് തുടക്കമായി. പേരാമ്പ്ര ഡിവിഷനിലെ വാണിമേൽ, കാവിലുംപാറ, വളയം, ചെക്യാട്, നരിപ്പറ്റ പഞ്ചായത്തുകളിലെ 29 ഉന്നതികളിൽ നിന്നായി 170ലധികം പേരുടെ അടിസ്ഥാന രേഖ രജിസ്ട്രേഷൻ പൂർത്തിയാക്കി.
വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികവർഗ വികസന ഓഫീസർ ആർ സിന്ധു അധ്യക്ഷയായി. എൻ എസ് അജിഷ, ആർ ഐ രാജേഷ്, ചന്ദ്രബാബു, ജാനു, എ ഷമീർ, രാജേഷ്, ഡോ. നിജീഷ് ആനന്ദ് എന്നിവർ സംസാരിച്ചു.
കോടഞ്ചേരി ഡിവിഷനിലെ കോടഞ്ചേരി, പുതുപ്പാടി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ 44 ഉന്നതികളിൽ നിന്നുള്ളവരുടെ അടിസ്ഥാന രേഖ രജിസ്ട്രേഷൻ കോടഞ്ചേരി സാംസ്കാരിക നിലയത്തിൽ നവംബർ 7 വെള്ളിയാഴ്ച നടന്നു. പരിപാടി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്‌ഘാടനം ചെയ്തു. ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും നഷ്ടപ്പെട്ട രേഖകളുടെ പുതുക്കലും ഉൾപ്പെടെയുള്ള സേവനങ്ങളാണ് എബിസിഡി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പിൽ ലഭിക്കുക.
advertisement
ജില്ലാ ഭരണകൂടം, ട്രൈബൽ ഡെവലപ്മെൻ്റ് വകുപ്പ്, റവന്യൂ വകുപ്പ്, സിവിൽ സപ്ലൈസ്, ബൂത്ത് ലെവൽ ഓഫീസർ, ലീഡ് ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകൾ, ജില്ലാ കളക്ടറുടെ ഇൻ്റേൺസ് തുടങ്ങിയവരാണ് എബിസിഡി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പിന് നേതൃത്വം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 07, 2025 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പട്ടികവർഗക്കാർക്കായി എബിസിഡി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പ്; നഷ്ടപ്പെട്ട രേഖകളുടെ പുതുക്കലടക്കം എല്ലാ സേവനങ്ങളും ലഭ്യം


