കുഷ്ഠരോഗത്തെ തുരത്താൻ 'അശ്വമേധം 7.0'; കോഴിക്കോട് ജില്ലയിൽ ഭവന സന്ദർശന യജ്ഞത്തിന് തുടക്കമായി

Last Updated:

ജനുവരി 20 വരെയാണ് കുഷ്ഠരോഗ നിർണ്ണയ ക്യാമ്പയിൻ നടക്കുന്നത്. ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷവോളണ്ടിയറും ചേര്‍ന്നാവും വീടുകള്‍ സന്ദര്‍ശിക്കുക.

കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടി
കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടി
ആരോഗ്യ വകുപ്പ് നടത്തുന്ന 'അശ്വമേധം 7.0' കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞത്തിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കല്ലട മുഹമ്മദ് അലി നിര്‍വഹിച്ചു. കുഷ്ഠരോഗം തിരിച്ചറിയാത്തതിനാല്‍ ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ജനുവരി 20 വരെ തുടരുന്ന ക്യാമ്പയിൻ്റെ ലക്ഷ്യം.
രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ വി മിഥുഷ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പി നാസര്‍, സുധീഷ് കുമാര്‍, ഫൈസല്‍ പള്ളിയാലില്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഷജില്‍ കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ടെക്‌നിക്കല്‍ അസിസ്റ്റൻ്റുമാരായ എന്‍ സുരേന്ദ്രന്‍, എം പ്രമോദ്, ഒളവണ്ണ സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്പര്‍വൈസര്‍ പത്മനാഭന്‍, രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം ഇന്‍സ്‌പെക്ടര്‍ സൂരജ് എന്നിവര്‍ സംസാരിച്ചു.
advertisement
ഫറോക്ക് റെഡ് നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്ക്കരണ സ്‌കിറ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ബോധവത്ക്കരണ തെരുവ് നാടകം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ക്യാമ്പയിൻ്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കും. ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷവോളണ്ടിയറും ചേര്‍ന്നാവും വീടുകള്‍ സന്ദര്‍ശിക്കുക. പരിപാടിയുമായി ബന്ധപ്പെട്ട് 4,070 വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കുഷ്ഠരോഗത്തെ തുരത്താൻ 'അശ്വമേധം 7.0'; കോഴിക്കോട് ജില്ലയിൽ ഭവന സന്ദർശന യജ്ഞത്തിന് തുടക്കമായി
Next Article
advertisement
'ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള കമ്മ്യൂണിസ്റ്റ്';എകെ ബാലൻ
'ജയിലില്‍ പോകേണ്ടി വന്നാല്‍ ഖുര്‍ആന്‍ വായിച്ച് തീര്‍ക്കും;ഞാൻ ഈമാനുള്ള കമ്മ്യൂണിസ്റ്റ്';എകെ ബാലൻ
  • ജയിലിൽ പോകേണ്ടി വന്നാൽ ഖുർആൻ വായിച്ച് തീർക്കുമെന്ന് എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

  • ജമാഅത്തെ ഇസ്‌ലാമി അയച്ച നോട്ടീസിന് ശക്തമായ മറുപടി നൽകി മാപ്പ് പറയാനോ നഷ്ടപരിഹാരം നൽകാനോ തയ്യാറല്ല

  • മത ന്യൂനപക്ഷ വിരുദ്ധമല്ല, സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതാണെന്ന് വ്യക്തമാക്കി.

View All
advertisement