advertisement

അപൂർവ്വ പ്രതിഷ്ഠ, നൂറ്റാണ്ടുകളുടെ ഐതിഹ്യം; വെങ്ങാനൂരിലെ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രം

Last Updated:

നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ വിഗ്രഹങ്ങൾക്കൊപ്പം ശ്രീദുർഗ്ഗാഭഗവതി, ശ്രീമൂലഗണപതി എന്നീ ഉപദേവതകളും ശ്രീകോവിലിനുള്ളിൽ തന്നെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിന് സമീപമുള്ള പുണ്യപുരാതനമായ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രം ഏറെ സവിശേഷതകളുള്ള ഒന്നാണ്. വെങ്ങാനൂരിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് മാറി സിസിലിപുരം റോഡിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, നാഗദൈവങ്ങളെ ശ്രീകോവിലിനുള്ളിൽ ഒറ്റക്കൽ പീഠത്തിൽ അഷ്ടബന്ധ പ്രതിഷ്ഠ നടത്തിയിട്ടുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്. തൈവിളാകം ശ്രീനാഗരാജക്ഷേത്രം ദേവസ്വം ട്രസ്റ്റിൻ്റെ ഭരണത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തൈവിളാകം പ്രദേശത്ത് പടർന്നുപിടിച്ച മാറാരോഗങ്ങൾക്ക് കാരണം നാഗകോപമാണത്രേ, തുടർന്ന് അന്നത്തെ കുടുംബ കാരണവരായിരുന്ന ശ്രീ ശങ്കരൻ വൈദ്യൻ ഒരു യോഗീവര്യൻ്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മണ്ണടിഞ്ഞുപോയ പഴയ നാഗരാജ വിഗ്രഹം ആറടിയോളം താഴ്ചയിൽ നിന്ന് കണ്ടെത്തുകയുണ്ടായിരെന്നും, ചൈതന്യത്തോടെ നിലനിന്ന ആ വിഗ്രഹം പുറത്തെടുത്ത് 1915-ൽ അഷ്ടബന്ധ പ്രതിഷ്ഠ നടത്തിയതോടെ പ്രദേശത്തെ രോഗപീഡകൾ മാറുകയും കുടുംബത്തിൽ ഐശ്വര്യം വരികയും ചെയ്തു എന്നാണ് ഐതിഹ്യം.
നൂറിലധികം വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം 1987-ൽ പൊതു ട്രസ്റ്റായി രജിസ്റ്റർ ചെയ്യുകയും 1992-ലെ ദേവപ്രശ്ന വിധിപ്രകാരം 1995-ൽ പുനരുദ്ധരിക്കുകയും ചെയ്തു. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ വിഗ്രഹങ്ങൾക്കൊപ്പം ശ്രീദുർഗ്ഗാഭഗവതി, ശ്രീമൂലഗണപതി എന്നീ ഉപദേവതകളും ശ്രീകോവിലിനുള്ളിൽ തന്നെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. സർപ്പദോഷ പരിഹാരത്തിനും മംഗല്യസൗഭാഗ്യത്തിനും സന്താനലബ്ധിക്കുമായി നിരവധി ഭക്തർ ആശ്രയിക്കുന്ന ഈ പുണ്യസങ്കേതത്തിൽ, 110-ാം വാർഷിക മഹോത്സവവും 30-ാം പുനഃപ്രതിഷ്ഠാ വാർഷികവും 2025 മകരമാസത്തിൽ പഞ്ചാമൃത അഭിഷേകം, മഹാഗണപതി ഹോമം, പൊങ്കാല, നൂറും പാലും ഊട്ട് തുടങ്ങിയ വിശേഷാൽ ചടങ്ങുകളോടെ ഭക്തിനിർഭരമായി ആഘോഷിക്കുകയുണ്ടായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അപൂർവ്വ പ്രതിഷ്ഠ, നൂറ്റാണ്ടുകളുടെ ഐതിഹ്യം; വെങ്ങാനൂരിലെ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement