വികസന ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാക്കി വളയം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
Last Updated:
സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനം, കുടുംബശ്രീ ഭക്ഷ്യമേള, കരകൗശല പ്രദർശനം, ചുമർ ചിത്ര പ്രദർശനം, കെ സ്മാർട്ട് ക്ലിനിക്ക് എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു.
സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് വളയം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കോഴിക്കോട് മാതൃകയായി. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് അധ്യക്ഷനായി. സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ ജി ജനീഷ് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനം, ആരോഗ്യ വകുപ്പിൻ്റെ മെഡിക്കൽ ക്യാമ്പ്, കുടുംബശ്രീ ഭക്ഷ്യമേള, കരകൗശല പ്രദർശനം, ചുമർ ചിത്ര പ്രദർശനം, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കൽ, കെ സ്മാർട്ട് ക്ലിനിക്ക് എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു.
വളയം ഗവ. കുടുബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ ഉറപ്പാക്കുക, പഞ്ചായത്ത് പരിധിയിലെ റോഡുകൾ പരിശോധിക്കാൻ സമിതി രൂപീകരിക്കുക, വളയം ടൗണിൽ സിസിടിവി സ്ഥാപിക്കുക, ഓട്ടോ സ്റ്റാൻഡ് നിർമിക്കുക, കണ്ടിവാതുക്കൽ മലയോര മേഖലയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക, ഓരോ വാർഡിലും ഓരോ കളിസ്ഥലം നിർമിക്കുക, ലഹരി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക, തെരുവുവിളക്കുകൾ സ്ഥാപിക്കുക, പന്നിശല്യം കുറക്കാൻ പഞ്ചായത്ത് ഇടപെടുക, വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുക, വളയം താനിമുക്കു മുതൽ അഭയഗിരി വരെയുള്ള റോഡ് നവീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 31, 2025 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വികസന ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാക്കി വളയം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്



