Kerala State Film Award | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി
- Published by:Sneha Reghu
- news18-malayalam
Last Updated:
തൃശൂരിൽ വെച്ചായിരിക്കും അവാർഡ് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നിശ്ചയിച്ചിരുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തൃശൂരിൽ വെച്ചായിരിക്കും പുതിയ പ്രഖ്യാപനം. സിനിമകളുടെ സ്ക്രീനിംഗ് പൂർത്തിയാകാത്തതും, നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതുമാണ് അവാർഡ് പ്രഖ്യാപനം മാറ്റാൻ കാരണം. സിനിമാ-സാംസ്കാരിക മന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് പ്രഖ്യാപന വേദി തൃശൂരിലേക്ക് മാറ്റിയത്. 2024-ലെ അവാർഡുകൾക്കായി പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള ചർച്ചകൾ സജീവമായി. ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ എന്നിവരാണ് സാധ്യത പട്ടികയിലെ പ്രധാനികൾ. എങ്കിലും മമ്മൂട്ടിയും ആസിഫ് അലിയുമാണ് ഒപ്പത്തിനൊപ്പം നിൽക്കുന്നതെന്നാണ് വിലയിരുത്തൽ. 2024-ൽ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രങ്ങളിലെ പ്രകടനം തന്നെയാണ് ഇതിന് കാരണം.
‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രം മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വർഷം ചെയ്ത എല്ലാ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ആസിഫ് അലി അവാർഡിന് അർഹനാണെന്ന് പലരും അഭിപ്രായപ്പെടുന്നു. 'ലെവൽ ക്രോസ്', 'കിഷ്‌കിന്ധാകാണ്ഡം', 'രേഖാചിത്രം' തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലി മമ്മൂട്ടിക്ക് മുന്നിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 31, 2025 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Film Award | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി



