കോഴിക്കോട്ടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള

Last Updated:

അഞ്ച് പച്ചക്കറികൾ ചേർത്തൊരുക്കിയ പഞ്ചരത്‌ന പായസവും കൊട്ട ഷവർമയുമായിരുന്നു മേളയിലെ പ്രധാന ആകർഷണങ്ങൾ. ഭക്ഷണത്തിന് പുറമെ കേക്കുകൾക്കും വസ്ത്രങ്ങൾക്കുമായി പ്രത്യേക സ്റ്റാളുകളും മേളയിൽ ഒരുക്കിയിരുന്നു.

News18
News18
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. നഗരവാസികൾ തികച്ചും ആവേശഭരിതരാണ്. ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ഭക്ഷ്യമേളയൊരുക്കിയിരിക്കുകയാണ് കുടുംബശ്രീ.
കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ മേളയൊരുക്കിയത്. മത്തൻ, ഇളവൻ, ചുരങ്ങ, കാരറ്റ്, പടവലം തുടങ്ങിയ അഞ്ച് പച്ചക്കറികൾ ഉപയോഗിച്ചുള്ള പഞ്ചരത്‌ന പായസം, പപ്പായ-കാരറ്റ് പായസം, ചിക്കൻ ഫ്രൈഡ് മോമോസ്, കൊട്ട ഷവർമ, കോഴിക്കോടൻ പലഹാരങ്ങൾ, രുചിയൂറും കപ്പ വിഭവങ്ങൾ, വിവിധയിനം ജ്യൂസുകൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുള്ള കൗതുകങ്ങൾ.
കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉൽപ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും കേക്കുകളും വിപണന സ്റ്റാളുകളും മേളയുടെ ഭാഗമാണ് എന്നതും പ്രത്യേകതയാണ്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ്  പ്രവേശനം. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള ഡിസംബർ 22ന് സമാപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട്ടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള
Next Article
advertisement
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
  • ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ഡൽഹിയിൽ വലിയ പ്രതിഷേധം.

  • വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സുരക്ഷ ശക്തമാക്കി.

  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അപലപിച്ച് പ്രതിഷേധക്കാർ ശവദാഹം ഉൾപ്പെടെ നടത്തി.

View All
advertisement