കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കുടുംബശ്രീ ഓണം വിപണമേളയ്ക്ക് തുടക്കം
Last Updated:
പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ 25 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.
കുടുംബശ്രീ ജില്ലാമിഷനും കോഴിക്കോട് കോർപറേഷൻ സി ഡി എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണമേളയ്ക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് വിപണമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ 25 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.
ഓണവിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്. സെപ്റ്റംബർ നാല് വരെയാണ് ഓണം വിപണ മേള. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവേശനസമയം. പ്രവേശനം തീർത്തും സൗജന്യമാണ്.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത, അസി. ജില്ലാ മിഷൻ കോർഡിനേറ്റർ പി എൻ സുശീല, ജില്ലാ പ്രോഗ്രാം മാനേജർ എ നീതു, കുടുംബശ്രീ കോർപ്പറേഷൻ പ്രോജക്ട് ഓഫീസർ എസ് ഷജീഷ്, കോർപ്പറേഷൻ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാരായ അംബിക, ശ്രീജ, ജാസ്മിൻ, സിറ്റി മിഷൻ മാനേജർ എം പി മുനീർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 03, 2025 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കുടുംബശ്രീ ഓണം വിപണമേളയ്ക്ക് തുടക്കം