LOKAH: ലോക യൂണിവേഴ്സിലെ മൂത്തോനായി മമ്മൂട്ടി; ജന്മദിനത്തിൽ‌ പുതിയ പോസ്റ്റർ പുറത്ത്

Last Updated:

ഇന്ന് 74 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്

News18
News18
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ യൂണിവേഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ അടിക്കടി പരാമർശിക്കപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇന്ന് 74 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. മൂത്തോന് ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് ടീം ലോക ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഈ യൂണിവേഴ്സിലെ ചിത്രങ്ങളിലേക്കുള്ള മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഓണം ബ്ലോക്ക്ബസ്റ്ററായ ചിത്രം ഇപ്പോൾ റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറ്റം നടത്തുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചകൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ "ലോക" നേടിയത്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്.
advertisement
"ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നതും വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് ചിത്രം എത്തിച്ചത്.
advertisement
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
LOKAH: ലോക യൂണിവേഴ്സിലെ മൂത്തോനായി മമ്മൂട്ടി; ജന്മദിനത്തിൽ‌ പുതിയ പോസ്റ്റർ പുറത്ത്
Next Article
advertisement
ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ
ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ
  • കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാദ ചിത്രീകരണത്തെ തുടർന്ന് വേദി താത്കാലികമായി അടച്ചു.

  • മത സംഘടനകളുമായി ചർച്ച നടത്തിയ ശേഷം വേദി വീണ്ടും തുറക്കുമെന്ന് ബിനാലെ പ്രസിഡന്റ് അറിയിച്ചു.

  • ചിത്രം നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണെന്നും ഫൗണ്ടേഷൻ.

View All
advertisement