ഇരട്ടകളിൽ ഒരാളെ നഷ്‌ടപ്പെട്ടു; അവിവാഹിതയായിരിക്കെ അമ്മയാവാൻ തീരുമാനിച്ച നടി ഭാവന രാമണ്ണ പ്രസവിച്ചു
- Published by:meera_57
- news18-malayalam
Last Updated:
തന്റെ നാല്പതാം വയസിലാണ് ഭാവന തീർത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്
വിവാഹിതയാവാതെ ഐ.വി.എഫിലൂടെ അമ്മയാവുന്നു എന്ന ശക്തമായ തീരുമാനവുമായി മുന്നോട്ടു പോയ കന്നഡ നടി ഭാവന രാമണ്ണ (Bhavana Ramanna) പ്രസവിച്ചു. നിറവയറുമായി നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റുമായാണ് ഭാവന ആ തീരുമാനം പ്രഖ്യാപിച്ചത്. ഇരട്ടക്കുട്ടികൾ എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, പ്രസവ ശേഷം കുഞ്ഞുങ്ങളിൽ ഒരാൾ മാത്രമാണ് ബാക്കി. തന്റെ നാല്പതാം വയസിലാണ് ഭാവന തീർത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു
advertisement
ഓഗസ്റ്റ് മാസം അവസാന വാരമാണ് ഭാവന പ്രസവിച്ചത് എന്നാണ് റിപ്പോർട്ട്. കുഞ്ഞുങ്ങൾ പിറന്നതും വീട്ടിൽ ഒരേസമയം സന്തോഷവും നൊമ്പരവും നിറഞ്ഞു. ഐ.വി.എഫിലൂടെ അമ്മയാവാനുള്ള തീരുമാനത്തിന് ഭാവനയുടെ വീട്ടുകാർ പൂർണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ ഭാവന ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്ന് റിപോർട്ടുണ്ട്. പരിശോധനയിൽ ഇരട്ട കുട്ടികളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. ആയതിനാൽ, ഭാവനയെ എട്ടാം മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു (തുടർന്ന് വായിക്കുക)
advertisement
രണ്ടു കുഞ്ഞുങ്ങളെയും മാസം തികയാതെ ഭാവന പ്രസവിക്കുകയായിരുന്നു. കുഞ്ഞുങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയി. ഉദയവാണി റിപ്പോർട്ട് പ്രകാരം, ഭാവന പ്രസവിച്ചിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ടു. കഴിഞ്ഞ ദിവസം മാത്രമാണ് പ്രസവിച്ച കാര്യം പുറത്തുവന്നത്. ഗർഭിണിയായ വിശേഷം ഭാവന ഇൻസ്റ്റഗ്രാമിൽ അപ്‌ഡേറ്റ് ചെയ്തിരുന്നു എങ്കിലും കുഞ്ഞുങ്ങൾ പിറന്ന വിവരം അവർ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. പെൺകുഞ്ഞുങ്ങളിൽ ഒരാളും അമ്മയും സുഖമായിരിക്കുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു
advertisement
ഈ വർഷം ജൂലൈ മാസം നാലാം തീയതിയാണ് ഭാവന ഗർഭിണിയെന്ന വിവരം പോസ്റ്റ് ചെയ്തത്. നിറവയറുമായി നിൽക്കുന്ന ഒരു ചിത്രത്തോടെയാണ് അവർ ഞെട്ടിക്കുന്ന തീരുമാനം അറിയിച്ചത്. അവിവാഹിതയായതിനാൽ, പല ഡോക്‌ടർമാരും ഭാവനയെ നിരുത്സാഹപ്പെടുത്തി. ചിലയിടങ്ങളിൽ ഫോൺ വിളിച്ചന്വേഷിച്ചപ്പോൾ തന്നെ അവർ തുടർന്ന് സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചില്ലത്രേ. എന്നാൽ, വീടിനടുത്തുള്ള ഒരു ക്ലിനിക്കിൽ ഭാവനയ്ക്ക് പൂർണ പിന്തുണ നൽകുന്ന ഒരു ഡോക്‌ടർ ഉണ്ടായി. അവർക്കും ഭാവന ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചിരുന്നു. സിംഗിൾ വുമൺ എന്ന നിലയിൽ നിന്നും മാതൃത്വത്തിലേക്ക് കടക്കാൻ സാധിക്കും എന്ന് പലർക്കും ഊർജം പകരുന്ന തീരുമാനമായി മാറി ഭാവന രാമണ്ണയുടെ പ്രഖ്യാപനം
advertisement
'എന്റെ കുഞ്ഞുങ്ങൾക്ക് ഒരച്ഛൻ ഉണ്ടാവില്ല. പക്ഷേ അവർ കലയും, സംഗീതവും, സംസ്ക്കാരവും, ഉപാധികളില്ലാതെ സ്നേഹവും നിറയുന്ന ഒരു വീട്ടിൽ വളരും. അവർ കരുണയുള്ളവരും, ആത്മവിശ്വസമുള്ളവരും, അഭിമാനികളുമായി വളർന്നു വരും. ഒരു റിബൽ എന്ന് തെളിയിക്കാനല്ല ഞാനീ വഴി തിരഞ്ഞെടുത്തത്. എന്റെ സത്യം കാത്തുരക്ഷിക്കാൻ ഞാൻ ഈ തീരുമാനം കൈക്കൊണ്ടു. ഏതെങ്കിലും ഒരു സ്ത്രീയ്ക്ക് എന്റെ തീരുമാനം കൊണ്ട് അവളിൽ സ്വയം വിശ്വസിക്കാൻ സാധിച്ചാൽ, അത് മാത്രം മതി. അധികം വൈകാതെ എന്നെ രണ്ടു കുഞ്ഞുങ്ങൾ എന്നെ അമ്മയെന്ന് വിളിക്കും. അതാണ് എന്റെ എല്ലാം," ഭാവന കുറിച്ചു. ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ച ഡോക്‌ടർ സുഷമയ്ക്കും ഭാവന ഈ വേളയിൽ നന്ദി പ്രകാശിപ്പിച്ചു
advertisement
വീട്ടിൽ വന്ന് അച്ഛനോട് ഐ.വി.എഫ്. ചികിത്സ ആരംഭിച്ച വിവരം പറഞ്ഞതും അദ്ദേഹം സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്ന് ഭാവന രാമണ്ണ പറഞ്ഞിരുന്നു. സ്ത്രീയെന്ന നിലയിൽ അമ്മയാവാനുള്ള എല്ലാ അവകാശവും നിനക്കുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഹോദരങ്ങളും ഭാവനയെ പിന്തുണച്ചു. നാല് ദിവസം മുൻപാണ് അവർ സീമന്ത ചടങ്ങിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത്