തരിശുഭൂമിയിൽ പൊൻകതിർ വിരിഞ്ഞു; കുറുവങ്ങാട് കൊയ്ത്തുത്സവം നാടിന് ആവേശമായി
Last Updated:
കൊയിലാണ്ടി നഗരസഭ 2025-26 ജനകീയസൂത്രണ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സുധീര്‍ ഈന്താട്ട്, ദിവ്യശ്രീ ദമ്പതികളാണ് ഒരു ഏക്കാറോളം വരുന്ന തരിശു നിലത്ത് നെല്‍കൃഷി വിളവെടുത്ത് കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചത്.
ഒരു നാടിന് തന്നെ പ്രജോതനമായിരിക്കുകയാണ് കുറുവങ്ങാട് കൊയ്ത്തുത്സവം. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് തരിശുനില നെല്‍കൃഷി വിളവെടുപ്പ് നടന്നതോടെ കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ 2025-26 ജനകീയസൂത്രണ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സുധീര്‍ ഈന്താട്ട്, ദിവ്യശ്രീ ദമ്പതികളാണ് ഒരു ഏക്കാറോളം വരുന്ന തരിശു നിലത്ത് നെല്‍കൃഷി വിളവെടുത്ത് കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചത്.
കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് തരിശുനില നെല്‍കൃഷി വിളവെടുപ്പ് ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി ഷംസിത പദ്ധതി വിശദീകരിച്ചു. കുറുവാങ്ങാട് പാടശേഖര സെക്രട്ടറി ഗംഗാധരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍മാരായ പി ബിന്ദു, പ്രഭ ടീച്ചര്‍, കൃഷി അസിസ്റ്റൻ്റ് അപര്‍ണ, പാടശേഖര സമിതി അംഗം ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥലത്തെ പ്രമുഖ കര്‍ഷകരായ ചാമാരി ബാലന്‍ നായര്‍, ഈന്താട്ട് കുഞ്ഞി കേളപ്പന്‍ നായര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു കൊണ്ട് കൊയ്ത്തുത്സവം വൻ വിജയമാക്കി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 10, 2026 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തരിശുഭൂമിയിൽ പൊൻകതിർ വിരിഞ്ഞു; കുറുവങ്ങാട് കൊയ്ത്തുത്സവം നാടിന് ആവേശമായി







