മാവേലിക്കസ് 2025ന് കോഴിക്കോട് പ്രൗഢഗംഭീര സമാപനം

Last Updated:

ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായി കേരളത്തിനകത്തും പുറത്തും നിന്നുള്ള 50ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ചിന്മായി ശ്രീപദ 
ചിന്മായി ശ്രീപദ 
കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സർക്കാരിൻ്റെ ഓണം വാരാഘോഷം 'മാവേലിക്കസ് 2025'ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു മാളിലെ വേദിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ ജനത ഓണപ്പരിപാടികൾ ഇരു കൈയും നീട്ടിയാണ് കോഴിക്കോട്ടുകാർ സ്വീകരിചതെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷവും അതിഗംഭീരമായി ഓണാഘോഷം നടത്തും. അടുത്ത വർഷത്തെ ഓണസമ്മാനമായി കോഴിക്കോടിനെ കനാൽ സിറ്റിയാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കും. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിൻ്റെ മാധ്യമ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിൻ്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും നൃത്ത പരിപാടികളും, നാടകോത്സവവും, നാടൻ കലാകാരൻമാരുടെ വിവിധ കലാപ്രകടനങ്ങളും കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെയാണ് ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് നടന്നത്. സിനിമ, സംഗീത മേഖലയിലെ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള പരിപാടികളും നഗരത്തെ ആവേശപ്പൂരത്തിലാക്കിയാണ് ഓണാഘോഷം കൊടിയിറങ്ങിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാൾ, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺ ഹാൾ, ബേപ്പൂർ, സർഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുള്ള 50ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാടകോത്സവം, ഫുഡ് ഫെസ്റ്റിവൽ, പുസ്തകമേള, ഫ്ലവർ ഷോ, ട്രേഡ് ഫെയർ തുടങ്ങിയവയും നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷം വേദിയിൽ പിന്നണി ഗായിക ചിന്മയി ശ്രീപദ നയിച്ച സംഗീത പരിപാടിയും അരങ്ങേറികൊണ്ട് മാവേലിക്കസ് 2025ന് പ്രൗഢഗംഭീര സമാപനമായി.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മാവേലിക്കസ് 2025ന് കോഴിക്കോട് പ്രൗഢഗംഭീര സമാപനം
Next Article
advertisement
പാലിയേക്കര ടോള്‍;റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി
പാലിയേക്കര ടോള്‍;റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി
  • പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

  • റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

  • സര്‍വീസ് റോഡുകള്‍ നന്നാക്കിയില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

View All
advertisement