പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടിമരിച്ച നടന്റെ ഗർഭിണിയായ ഭാര്യ; വർഷങ്ങൾക്ക് ശേഷം ആ വേദന തുറന്നുപറഞ്ഞ് മോഹൻ
- Published by:meera_57
- news18-malayalam
Last Updated:
സംസാരശേഷിയില്ലാത്ത യുവതിയായിരുന്നു അവർ. പിറക്കാനിരുന്ന മൂന്നു മാസം പ്രായമുള്ള മകളും ഭാര്യക്കൊപ്പം വിടവാങ്ങി
മോഹൻ വൈദ്യയെ അറിയാത്ത തമിഴ് പ്രേക്ഷകർ കുറവാണ്. നടൻ എന്നതിനേക്കാൾ ഗായകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണദ്ദേഹം. ടി.വി. അവതാരകനായും മോഹൻ വൈദ്യ നിറഞ്ഞ് നിന്നിട്ടുണ്ട്. കർണാടകസംഗീത പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ മോഹൻ, പ്രശസ്ത ഘടം കലാകാരൻ കെ.എം. വൈദ്യനാഥന്റെ മകനാണ്. പ്രശസ്ത സംഗീത സംവിധായകൻ ജി. രാമനാഥൻ അദ്ദേഹത്തിന്റെ അമ്മാവനും. പ്രമുഖ വീണ കലാകാരനായ രാജേഷ് വൈദ്യയുടെ മൂത്ത സഹോദരനാണ് മോഹൻ വൈദ്യ. സംഗീതവും അഭിനയവും നിറഞ്ഞു നിൽക്കുന്ന ജീവിതത്തിൽ, മോഹൻ ഒരു വലിയ നഷ്‌ടം നേരിട്ടിരുന്നു. അതേപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്
advertisement
'മാർക്ക് ആന്റണി' ഉൾപ്പെടുന്ന ചിത്രങ്ങളിൽ മോഹൻ വൈദ്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ്, കുക്ക് വിത്ത് കോമാളി പോലുള്ള ഷോകളിലൂടെ ഇന്നത്തെ തലമുറയ്ക്ക് മോഹൻ വൈദ്യയെ കുറച്ചുകൂടി അടുത്തു നിന്നും പരിചയമുണ്ട്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലാണ് മോഹൻ വൈദ്യ പങ്കെടുത്തത്. എന്തുകൊണ്ടും ദാരുണം എന്ന് വിളിക്കാവുന്ന സംഭവത്തിൽ ചെറുപ്പകാലത്ത്, അദ്ദേഹത്തിന് ഭാര്യയെ നഷ്‌ടമായിരുന്നു. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ കേൾക്കാം. ചിത്രത്തിൽ കാണുന്നത് ഒരു തമിഴ് ഗായികയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രമാണ് (തുടർന്ന് വായിക്കുക)
advertisement
തമിഴ്നാട് രാഷ്ട്രീയത്തിലും മോഹൻ വൈദ്യക്ക് പങ്കുണ്ട്. പലരും ജീവിതത്തിൽ സംഭവിക്കരുതേ എന്ന് കരുതുന്ന ഒരു കാര്യമാണ് മോഹൻ വൈദ്യയുടെ ജീവിതത്തിൽ വർഷങ്ങൾക്ക് മുൻപേ സംഭവിച്ചത്. സംസാരശേഷിയില്ലാത്ത ഒരു യുവതിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ വിജി. ഇവർക്ക് ഒരു മകനുണ്ട്. ഒരിക്കൽ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കവേ, ട്രെയിൻ തട്ടിയാണ് ഭാര്യയുടെ മരണം. സംഭവസ്ഥലത്തു തന്നെ അവർ മരണപ്പെടുകയും ചെയ്തു. ഇന്റർനെറ്റ് യുഗത്തിൽ എവിടെയും മോഹൻ വൈദ്യയുടെ കുടുംബജീവിതത്തെ കുറിച്ച് പരാമർശമില്ല
advertisement
advertisement
അന്ന് നടന്ന സംഭവങ്ങൾ ഓർത്തെടുത്ത മോഹൻ വൈദ്യ അത്യന്തം വിഷണ്ണനായിരുന്നു. ഭാര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആയിരുന്നു അതിലേറെ വേദന നൽകിയത്. മരണസമയം അവർ മൂന്നു മാസം ഗർഭിണിയായിരുന്നു. മൂത്തകുഞ്ഞ് മകനായതിനാൽ, രണ്ടാമത് ഒരു മകൾ പിറക്കും എന്ന പ്രതീക്ഷയിലായിരുന്നു ആ ഭാര്യാഭർത്താക്കന്മാർ. എന്നാൽ, ആ കുഞ്ഞ് പിറക്കും വരെ കാത്തിരിക്കാൻ മോഹൻ വൈദ്യയുടെ ഭാര്യ ഉണ്ടായില്ല
advertisement
അതിനു ശേഷം മകനെ പഠിപ്പിച്ച് വളർത്തുന്നതിൽ മോഹൻ വൈദ്യ ശ്രദ്ധിച്ചു. മകന്റെ മൂന്നാം വയസിലാണ് അമ്മയെ നഷ്‌ടമായത്. ഭാര്യ മിണ്ടാൻ കഴിയാത്ത സ്ത്രീയെങ്കിൽ, മോഹൻ വൈദ്യക്കും കുട്ടിക്കാലത്ത് വളരെ വൈകിയാണ് സംസാരശേഷി കൈവന്നത്. പിതാവ് ശബരിമലയിൽ ദർശനം നടത്തിവന്ന ശേഷം മാത്രമാണ് മോഹൻ മിണ്ടിത്തുടങ്ങിയത്. തുടക്കത്തിൽ പെൺകുട്ടികളുടെ ഒച്ചയായിരുന്നു അദ്ദേഹത്തിന്. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ അമ്മയുടെ തൊഴിൽ ഏറ്റെടുത്ത് റയിൽവേയിൽ ജോലി ചെയ്യുന്നുണ്ട്. കുട്ടിക്കാലത്ത് ഒപ്പം പഠിച്ച ഒരു പെൺകുട്ടിയെ മോഹൻ വൈദ്യയുടെ മകൻ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു