ബേപ്പൂർ ഫെസ്റ്റിന് ആവേശകരമായ സമാപനം: ഐഎൻഎസ് കൽപ്പേനിയിലും അഭിനവിലും സന്ദർശനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്
Last Updated:
ഐ എന്‍ എസ് കല്‍പ്പേനിയുടെ സന്ദര്‍ശക പുസ്തകത്തില്‍ 'പ്രൗഡ് ഓഫ് യുവര്‍ ടീം' എന്നെഴുതിയാണ് മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയത്.
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിൻ്റെ അവസാന ദിനം നാവിക സേനയുടെ പ്രതിരോധ കപ്പലായ ഐ എന്‍ എസ് കല്‍പ്പേനി, കോസ്റ്റ് ഗാര്‍ഡിൻ്റെ കപ്പലായ ഐ സി ജി എസ് അഭിനവ് എന്നിവ സന്ദര്‍ശിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച വൈകിട്ടോടെ ബേപ്പൂര്‍ തുറമുഖത്തെത്തിയ മന്ത്രി ഐഎന്‍എസ് കല്‍പ്പേനിയുടെ സവിശേഷതകള്‍ ക്യാപ്റ്റന്‍ ജിത്തു ജോസഫില്‍ നിന്ന് ചോദിച്ചറിഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചിത്രം ആലേഖനം ചെയ്ത തടിയില്‍ തീര്‍ത്ത പ്രത്യേക ഉപഹാരം ബേപ്പൂര്‍ ഫെസ്റ്റിൻ്റെ സ്‌നേഹ സമ്മാനമായി മന്ത്രി ക്യാപ്റ്റന്‍ ജിത്തു ജോസഫിന് കൈമാറി. തുടര്‍ന്ന് ഐസിജിഎസ് അഭിനവ് സന്ദര്‍ശിച്ച മന്ത്രി ക്യാപ്റ്റന്‍ അമിത് ചൗഹാന് ഉപഹാരം സമ്മാനിച്ചു. തുറമുഖത്തെ കോസ്റ്റ് ഗാര്‍ഡിൻ്റെയും പോലീസിൻ്റെ ആര്‍മര്‍ വിങ്ങിൻ്റെയും സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. ഐ എന്‍ എസ് കല്‍പ്പേനിയുടെ സന്ദര്‍ശക പുസ്തകത്തില്‍ 'പ്രൗഡ് ഓഫ് യുവര്‍ ടീം' എന്നെഴുതിയാണ് മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയത്.
advertisement
കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ രാജീവന്‍, ബേപ്പൂര്‍ ഡെവലപ്പ്‌മെൻ്റ് മിഷന്‍ കണ്‍വീനര്‍ രാധ ഗോപി, ഡി ടി പി സി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 31, 2025 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂർ ഫെസ്റ്റിന് ആവേശകരമായ സമാപനം: ഐഎൻഎസ് കൽപ്പേനിയിലും അഭിനവിലും സന്ദർശനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്










