ബേപ്പൂർ മറീനയിൽ കാറ്റും തിരയും കീഴടക്കി ആൾഡ്രിൻ; സെയിലിംഗ് ട്രോഫി കോഴിക്കോട് വാട്ടർ സ്പോർട്സ് അക്കാദമിക്ക്
Last Updated:
മോസ്റ്റ് പ്രോമിനെൻ്റ് സെയിലറായി ആര്‍ ആര്‍ ചേതന്‍, വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന സെയിലിംഗ് റിഗാറ്റ ഫൈനല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.
ബേപ്പൂര്‍ മറീനയില്‍ പായ് വഞ്ചികള്‍ തമ്മില്‍ നടന്ന വീറും വാശിയും നിറഞ്ഞതായി സെയിലിംഗ് റിഗാറ്റ ഫൈനൽ മത്സരം മാറി. ഫൈനല്‍ മത്സരത്തില്‍ ഒപ്റ്റിമിസ്റ്റ് വിഭാഗത്തിലെ ചാമ്പ്യന് നല്‍കുന്ന ബേപ്പൂര്‍ സെയിലിംഗ് ട്രോഫി സ്വന്തമാക്കി കോഴിക്കോട് ലെയ്ക്ക് സൈഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് സെയിലിംഗ് അക്കാദമിയിലെ ആല്‍ഡ്രിന്‍. ആൾഡ്രിൻ തൃശ്ശൂർ സ്വദേശിയാണ്.
ഒപ്റ്റിമിസ്റ്റ് (ആറ് ടീമുകള്‍), ഫണ്‍ ബോട്ട് (ഏഴ് ടീമുകള്‍), വിന്‍ഡ് സര്‍ഫിംഗ് എന്നീ ഇനങ്ങളിലായി 21 മത്സരാര്‍ത്ഥികളാണ് വീറും വാശിയും നിറഞ്ഞ സെയിലിംഗ് റിഗാറ്റ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. വിരാട്, യുവരാജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഫണ്‍ ബോട്ട് വിഭാഗത്തില്‍ പ്രജ്ഞല്‍, ഇഷിക സഖ്യം ഒന്നാം സ്ഥാനവും പ്രകൃതി, അദ്വൈത് സഖ്യവും അമൃത്, പാര്‍വണ സഖ്യവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മോസ്റ്റ് പ്രോമിനെൻ്റ് സെയിലറായി ആര്‍ ആര്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സമാപനം കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 31, 2025 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ബേപ്പൂർ മറീനയിൽ കാറ്റും തിരയും കീഴടക്കി ആൾഡ്രിൻ; സെയിലിംഗ് ട്രോഫി കോഴിക്കോട് വാട്ടർ സ്പോർട്സ് അക്കാദമിക്ക്







