കോഴിക്കോട് റവന്യൂ ജില്ലാ കായികമേള: കിരീടം നിലനിർത്തി മുക്കം ഉപജില്ല

Last Updated:

232 പോയിൻ്റുകൾ നേടി സ്കൂളുകളിൽ ഒന്നാമത് എത്തിയ പുല്ലൂരാംപാറ സെൻ്റ് ജോസഫ് എച്ച്എസ്എസിൻ്റെ ചിറകിലേറിയായിരുന്നു മുക്കം ഉപജില്ലയുടെ വിജയം.

 പുല്ലൂരാംപാറ സെൻറ് ജോസഫ് എച്ച്എസ്എസ് 
 പുല്ലൂരാംപാറ സെൻറ് ജോസഫ് എച്ച്എസ്എസ് 
കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തെ ആവേശാരവത്തിലാക്കിയ പോരാട്ടങ്ങൾ കൊണ്ട് ത്രസിപ്പിച്ച മൂന്നു ദിനങ്ങൾക്കൊടുവിൽ കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയിൽ വീണ്ടും കിരീടം ഉയർത്തിയിരിക്കുകയാണ് മുക്കം ഉപജില്ല. ആകെ 309 പോയിൻ്റുകളാണ് മുക്കം ഉപജില്ല നേടിയത്. 191 പോയിൻ്റുകളോടെ പേരാമ്പ്ര ഉപജില്ല രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
232 പോയിൻ്റുകൾ നേടി സ്കൂളുകളിൽ ഒന്നാമത് എത്തിയ പുല്ലൂരാംപാറ സെൻ്റ് ജോസഫ് എച്ച്എസ്എസിൻ്റെ ചിറകിലേറിയായിരുന്നു മുക്കം ഉപജില്ലയുടെ വിജയം. പേരാമ്പ്ര ഉപജില്ലയിലെ കുളത്തുവയൽ സെൻ്റ് ജോർജസ് എച്ച് എസ് എസ് 109 പോയിൻ്റുകളുമായി സ്കൂളുകളിൽ രണ്ടാം സ്ഥാനത്ത് എത്തി. അഹമ്മദ് ദേവർകോവിൽ എംഎൽഎ വിജയികൾക്ക് ട്രോഫികൾ നൽകി.
അവസാന ദിവസമായ വെള്ളിയാഴ്ച 6 കിലോമീറ്റർ, 4 കിലോമീറ്റർ, ക്രോസ് കൺട്രി, 1500 മീറ്റർ, 200 മീറ്റർ ഓട്ടോ മത്സരങ്ങൾ, പോൾ വാൾട്, 400 മീറ്റർ ഹർഡിൽസ് എന്നിവയാണ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്നത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന 200 മീറ്റർ ഓട്ടം മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു. വ്യാഴാഴ്ച 100 മീറ്റർ വിജയിച്ച പലരും വെള്ളിയാഴ്ച 200 മീറ്ററിലും വിജയം ആവർത്തിച്ചു. എല്ലാവരും പുല്ലൂരാംപാറ സെൻ്റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാർത്ഥികളായിരുന്നു.
advertisement
സ്കൂൾ അധ്യാപകർക്കായി 1500 മീറ്റർ നടത്തവും 100 മീറ്റർ ഓട്ടവും നടന്നെങ്കിലും പങ്കാളിത്തം വളരെ കുറവായിരുന്നു. രണ്ടിനങ്ങളിലും രണ്ടുപേർ വീതം മാത്രമാണ് പങ്കെടുത്തത്. ഒട്ടേറെ വിദ്യാർഥികൾ മൂന്നാം ദിനം നേട്ടങ്ങൾ ഉയർത്തി. ആകെ ഏഴ് വിദ്യാർഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും നേടി. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഓവറോൾ കിരീടങ്ങൾ മുക്കം പേരാമ്പ്ര ഉപജില്ലകൾ പങ്കിട്ടു. സബ് ജൂനിയര്‍ ബോയ്സ്, ജൂനിയർ ബോയ്സ്, സീനിയർ ഗേൾസ്, സീനിയർ ബോയ്സ് വിഭാഗങ്ങളിൽ മുക്കം ഉപജില്ല ജേതാക്കളായി. സബ് ജൂനിയര്‍ ഗേൾസ്, ജൂനിയർ ഗേൾസ്, വിഭാഗങ്ങളിൽ ഓവറോൾ കിരീടം പേരാമ്പ്ര ഉപജില്ലയും നേടി.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് റവന്യൂ ജില്ലാ കായികമേള: കിരീടം നിലനിർത്തി മുക്കം ഉപജില്ല
Next Article
advertisement
പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 12 വയസുകാരൻ മരിച്ചു
പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 12 വയസുകാരൻ മരിച്ചു
  • സ്വകാര്യ ബസിടിച്ച് 12 വയസ്സുകാരൻ മരിച്ചു

  • അപകടം പിതാവിനും സഹോദരനുമൊപ്പം ബൈക്കിൽ സഞ്ചരിക്കവേ

  • പട്ടണക്കാട് ബിഷപ് മൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു

View All
advertisement