വഴി തെറ്റില്ല... കാവലുണ്ടിവിടെ വിളക്കുമാടം
Last Updated:
തുറമുഖ പട്ടണമായ കണ്ണൂരില്‍ 1976 ജൂലൈ 25 നാണ് വിളക്കുമാടം സ്ഥാപിച്ചത്. 20 രൂപ പ്രവേശന ടിക്കറ്റ് നിരക്ക്. കപ്പലുകള്‍ക്ക് വഴികാട്ടാനാണ് വിളക്കുമാടം ഉപയോഗിക്കുന്നത്. ഫ്രഞ്ച്കാരും ബ്രിട്ടീഷുകാരും വിളക്കുമാടങ്ങള്‍ നിര്‍മ്മിച്ചിരുന്നതിൻ്റെ അവശേഷിപ്പുക്കള്‍ ഇവിടുണ്ട്.
കണ്ണൂരിൻ്റെ സ്വന്തം വിളക്കുമാടം അഥവാ ലൈറ്റ് ഹൗസ്. പണ്ടേക്കു പണ്ടെ തുറമുഖ നഗരമായ കണ്ണൂരിൻ്റെ വികസന കുതിപ്പില്‍ വിളക്കുമാടം വഴികാട്ടിയാണ്. 1976 ജൂലൈ 25 നാണ് ഈ കാണുന്ന വിളക്കുമാടം പയ്യാമ്പലം ബീച്ചിനു സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 23 മീറ്റര്‍ അല്ലെങ്കില്‍ ഏകദേശം ഒരു 7 നില കെട്ടിടത്തിൻ്റെ ഉയരമുണ്ട് ഇന്ത്യന്‍ നിര്‍മ്മിതിയായ വിളക്കുമാടത്തിന്. 20 രൂപയാണ് വിളക്കുമാടത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 വരെയുമാണ് പ്രവേശനം.
മദ്രാസ്, കൊളംബോ, തൂത്തുക്കുടി, മംഗലാപുരം, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ തുറമുഖങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ച കണ്ണൂര്‍ തുറമുഖത്തിന് ആദ്യമെത്തിയ പോര്‍ച്ചുഗീസുകാരും പിന്നീട് ഭരണം കയ്യടക്കിയ ബ്രിട്ടീഷുകാരും ഇവിടെ വിളക്കുമാടം സ്ഥാപിച്ചിരുന്നെങ്കിലും പലതും കടലാക്രമണവും കാലപ്പഴക്കവും മൂലം നശിച്ചു പോയി. കണ്ണൂര്‍ കോട്ടയില്‍ ഇന്നും ആദ്യത്തെ വിളക്കുമാടത്തിൻ്റെ അവശിഷ്ടങ്ങള്‍ മായാതെ ബാക്കിയുണ്ട്. പിന്നീടാണ് ഈ കാണുന്ന വിളക്കുമാടം പ്രവര്‍ത്തനം ആരംഭിച്ചത്.
ഡി ടൈപ്പ് ദീപങ്ങള്‍ ഉപയോഗിച്ച് എല്ലാ ദിവസവും വിളക്കുമാടം പ്രകാശിക്കുന്നുണ്ട്. വിളക്കുമാടത്തിൻ്റെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ വളരെ മനോഹരമാണ്. ലൈറ്റ് ഹൗസിനോട് ചേര്‍ന്ന് തന്നെ ഒരു മ്യൂസിയവുമുണ്ട്. മ്യൂസിയം സന്ദര്‍ശനത്തിനായി പ്രത്യേക ടിക്കറ്റിൻ്റെ ആവിശ്യമില്ല. കേരളത്തിലെയും ലക്ഷദ്വീപിലെയും വിളക്കുമാടങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്ര സാമഗ്രികള്‍, ഉപകരണങ്ങള്‍, ദീപ നൗക, എന്നിവയുടെ ചെറിയ ശേഖരമാണ് ഇവിടെയുള്ളത്. ഇന്നത്തെയും നാളത്തേയും യുവത്വത്തിന് ചരിത്രത്തിൻ്റെ മഹത്വം അറിയിക്കുന്ന ശൃഷ്ടികളാണെല്ലാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 20, 2025 12:20 PM IST