കോഴിക്കോട് മഞ്ചാന്തറയിൽ പുതിയ ഖാദി കേന്ദ്രം
Last Updated:
അത്യാധുനിക സൗകര്യങ്ങളോടെ മഞ്ചാന്തറ ഖാദി നെയ്ത്ത് കേന്ദ്രത്തിൻ്റെ പ്രവൃത്തി പൂർത്തിയാക്കി.
കോഴിക്കോട് ജില്ലാ പഞ്ചായത്തും വളയം ഗ്രാമപഞ്ചായത്തും ചേർന്ന് നിർമ്മിച്ച മഞ്ചാന്തറ ഖാദി നെയ്ത്ത് കേന്ദ്രത്തിൻ്റെ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ മഞ്ചാന്തറ ഖാദി നെയ്ത്ത് കേന്ദ്രത്തിൻ്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ദോത്തി, തുണി, മുണ്ട് തുടങ്ങിയ ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിൽ 18 തൊഴിലാളികളാണ് ആദ്യം ഇവിടെ ജോലി ചെയ്തിരുന്നത്. നെയ്ത്തിനാവശ്യമായ തറയും പുതിയ സൗകര്യങ്ങളുമായതോടെ 12 പേർക്കുകൂടി തൊഴിൽ ലഭിച്ചു. ഇതോടെ, മഞ്ചാന്തറ ഖാദി നെയ്ത്ത് കേന്ദ്രത്തിലെ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചു.
നെയ്ത്ത് കേന്ദ്രത്തിൻ്റെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രതീഷ്, വൈസ് പ്രസിഡൻ്റ് പി ടി നിഷ, പഞ്ചായത്ത് അംഗങ്ങളായ എം സുമതി, എം ദേവി, വാർഡ് കൺവീനർ ടി രാജീവൻ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 01, 2025 5:32 PM IST