എയ്ഡ്‌സ് ബോധവൽക്കരണവുമായി കാലിക്കറ്റ് സർവകലാശാലയിൽ 'ഒരുമ'
Last Updated:
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ് മീറ്റായ 'അപ്പ്‌ഡേറ്റ്' ഇതിനോടകം തന്നെ പല ജില്ലകളിൽ തുടക്കം കുറിച്ചു കഴിഞ്ഞു.
എയ്ഡ്സ് ബോധവത്കരണ പരിപാടിയായ ഒരുമ, വിദ്യാർത്ഥികളോടൊപ്പം അധ്യാപകരുടെ പിന്തുണയോടെ കാലിക്കറ്റ് സർവകലാശാലയിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. കഴിഞ്ഞ മാസം ഡിസംബറിലാണ് കാലിക്കറ്റ് സർവകലാശാലയിൽ നടന്ന എൻ.എസ്.എസ്. സർവകലാശാല തല ഉപദേശക സമിതി യോഗത്തിൽ വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ വിദ്യാർഥികൾക്കായുള്ള എയ്ഡ്സ് ബോധവൽക്കരണ പരിപാടിയായ 'ഒരുമ', ഒപ്പം തന്നെ അഞ്ചു ജില്ലകളിലായി നടക്കുന്ന എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ് മീറ്റായ 'അപ്പ്‌ഡേറ്റ്' എന്നിവയുടെ ബ്രോഷർ പ്രകാശനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ് മീറ്റായ 'അപ്പ്‌ഡേറ്റ്' ഇതിനോടകം തന്നെ പല ജില്ലകളിൽ തുടക്കം കുറിച്ചു കഴിഞ്ഞു. മികച്ച പ്രതികരണം നേടിയാണ് അപ്പ്‌ഡേറ്റ് തുടരുന്നത്.
രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, എൻ.എസ്.എസ്. റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവിപ്രിയ, ഫിനാൻസ് ഓഫീസർ വി. അൻവർ, സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. വി. വിജയകുമാർ, ഇ.ടി.ഐ. കോ-ഓർഡിനേറ്റർ ഡോ. എൻ.എം. സണ്ണി ഉപദേശക സമിതിയിലെ മറ്റംഗങ്ങൾ തുടങ്ങിയവരാണ് ഒരുമയിൽ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 10, 2026 2:12 PM IST










